വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കോളേജില്‍ റാഗിങ് നിത്യസംഭവമാണെന്ന് സൂചന നല്‍കി മാനേജ്മെന്റിന്റെ പ്രതികരണം

Published : Jul 23, 2016, 10:25 AM ISTUpdated : Oct 05, 2018, 12:27 AM IST
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കോളേജില്‍ റാഗിങ് നിത്യസംഭവമാണെന്ന് സൂചന നല്‍കി മാനേജ്മെന്റിന്റെ പ്രതികരണം

Synopsis

തോടന്നൂര്‍ എംഎച്ച്ഇഎസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഹസ്നാസിനെ  വീട്ടിലെ കുളിമുറിയിലാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നില്‍ റാഗിങ് ആണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതിലുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്തെന്ന പരാതിയാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയിരിക്കുന്നത്. ഇതിനിടെ കോളേജില്‍ റാഗിംഗ് പതിവാണെന്ന് വ്യക്തമാക്കുംവിധമായിരുന്നു മാനേജ്മെന്‍റിന്‍റെ  പ്രതികരണം. റാഗിംഗിനെതിരെ കോളേജില്‍ കര്‍മ്മസമിതി പ്രവര്‍ത്തിച്ചിരുന്നതായി മാനേജ്മെന‍റ് ജനറല്‍സെക്രട്ടറി പറയുന്നു. റാഗിങ് തടയുന്നതിനായി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ശ്രദ്ധിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ കുറിച്ച് വടകര സിഐ അന്വേഷണം തുടങ്ങി. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെന്ന് തെറ്റിദ്ധരിച്ച് സീനിയര്‍ വിദ്യാര്‍ത്ഥിനിയെ ഹസ്നാസ് ഉള്‍പ്പടെയുള്ള സംഘം റാഗ് ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹസ്നാസിനെ ഭീഷണിപ്പെടുത്തയതുമാണ് അനിഷ്‌ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന സൂചനയും ഉയരുന്നുണ്ട്. ഇതേ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എംഎച്ച് ഇഎസ് കോളേജിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ജാതിയും മതവും രാഷ്ട്രീയവും സ്വന്തം നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കും നിലനിൽപിനും പ്രയോഗിക്കുന്നവർക്ക് മാതൃകയാണ് വി വി രാജേഷ്'; മല്ലികാ സുകുമാരൻ
'ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു': പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം