വൃദ്ധസദനത്തിലെ പാചകക്കാരിയെ മാനേജര്‍ ബലാത്സംഗം ചെയ്തു

Published : Aug 25, 2018, 10:52 AM ISTUpdated : Sep 10, 2018, 02:50 AM IST
വൃദ്ധസദനത്തിലെ പാചകക്കാരിയെ മാനേജര്‍ ബലാത്സംഗം ചെയ്തു

Synopsis

ഇക്കഴിഞ്ഞ ആഗസ്റ്റ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു ഇയാള്‍. പെണ്‍കുട്ടിയെ കാണാനായി വ്യാഴാഴ്ച കസിന്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഒരു വര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെടുന്നത്. തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് ജോലിക്ക് ഇറങ്ങേണ്ടി വന്നത്.   

ഗൊരഖ്പൂര്‍: വൃദ്ധസദനത്തിലെ പതിനാറുകാരിയായ പാചകക്കാരിയെ  മാനേജര്‍ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ചിലുട്ടാല്‍ ഏരിയയിലെ വൃദ്ധസദനത്തിലാണ് സംഭവം. മാനേജര്‍ അനുരാഗ് പാണ്ഡേക്കെതിരെ പെണ്‍കുട്ടി വ്യാഴാഴ്ചയാണ് പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഇക്കഴിഞ്ഞ ആഗസ്റ്റ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു ഇയാള്‍. പെണ്‍കുട്ടിയെ കാണാനായി വ്യാഴാഴ്ച കസിന്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഒരു വര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെടുന്നത്. തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് ജോലിക്ക് ഇറങ്ങേണ്ടി വന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃക്കാക്കരയിൽ സർപ്രൈസ്; സെബാസ്റ്റ്യൻ പോളിൻ്റെ മകൻ സിപിഎം സ്ഥാനാർഥിയാവും, അറിയിപ്പ് ലഭിച്ചില്ലെന്ന് റോൺ
'സുധാകരൻ നല്ല പക്വതയും അനുഭവങ്ങളുമുള്ള നേതാവ്', ചിരിച്ചെന്ന് പറയുമെന്നൊന്നും തോന്നുന്നില്ലെന്ന് ഇ പി ജയരാജൻ