
കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണി. യുഡിഎഫിലേക്ക് വരാന്‍ ആരുമായി ആലോചന നടത്തിയിട്ടില്ലെന്ന് മാണി കോട്ടയത്ത് പറഞ്ഞു. മുന്നണി പ്രവേശനത്തിന് ദാഹവും മോഹവുമായി നടക്കുന്നില്ല. മുന്നണിയിലേക്ക് ക്ഷണിക്കുന്നവര്‍ക്ക് നന്ദിയെന്നും മാണി പറഞ്ഞു.
പാര്‍ട്ടിയുടെ നയസമീപന രേഖയുമായി സഹകരിക്കുന്നവര്‍ക്കൊപ്പം ചേരും. മുന്നണിയൊന്നും കേരള കോൺഗ്രസിന് പ്രധാനമല്ല. എല്ലാ മുന്നണികളോടും സമദൂരമെന്നും മാണി കൂട്ടിച്ചേര്‍ത്തു.
അതേസമയം സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയെന്നും മാണി പറഞ്ഞു. ഇവരാണ് വെന്‍റിലേറ്ററിലായ പാര്‍ട്ടിയെന്ന് അധിക്ഷേപിക്കുന്നത്. കാനം സിപിഐയുടെ മാനം കെടുത്തുന്നു. മുന്നണിയിലെ രണ്ടാംസ്ഥാനം പോകുമോ എന്നാണ് സിപിഐയുടെ ആശങ്കയെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam