
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ രാജീവിയൻ സർക്കാർ എന്ന് മണിശങ്കർ അയ്യർ .രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചു. കേരള സർക്കാർ വികേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നൽകുന്നു.പഞ്ചായത്തുകളെ ഉൾക്കൊള്ളിച്ച് സർക്കാർ ഭരണം നടത്തുന്നു.പഞ്ചായത്ത് രാജ് ആക്ട് കേരളം ഏറ്റവും ഫലപ്രദമായി നടപ്പാക്കി.lകേരളം ഏറ്റവും മികച്ച സംസ്ഥാനമാണ്.നല്ല നിലയിലാണ് കേരളത്തിന്റെ പ്രകടനം
: താൻ ധരിക്കുന്നത് വേഷ്ടിയാണ്.അതിന് കോൺഗ്രസിന്റെ നിറം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോൺഗ്രസ്ക്കാരനെന്ന നിലയിൽ : യുഡിഎഫ് ജയിക്കണം എന്ന് ആഗ്രഹിക്കുന്നു.പക്ഷെ.പിണറായി വിജയൻ തന്നെ വീണ്ടും അധികാരത്തിൽ വരും.വി.ഡി.സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ നിർദ്ദേശിക്കില്ല.: ധാരാളം മുതിർന്ന നേതാക്കൾ ഉണ്ട്.കോൺഗ്രസ്സിന് തന്നെ കുറിച്ച് എപ്പോഴും മോശം അഭിപ്രായം ആണുള്ളത്.മൂല്യങ്ങൾ ഉള്ള .ആളായത് കൊണ്ടാണ് തന്നെ പാർട്ടി പുറത്താക്കിയത്.ഞാൻ ഉറച്ച കോൺഗ്രസുകാരനാണ്.ഞാൻ ഒരു പാർട്ടിയിലേക്കും പോകുന്നില്ല.കോൺഗ്രസ് തന്നെ തെരഞ്ഞെടുത്താൽ തന്റെ ശബ്ദം വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കെ സി വേണുഗോപാലിനെ അഭിനവ സർദാർ വല്ലഭായ് പട്ടേൽ ആക്കാൻ ശ്രമിക്കുന്നവരുടെ തലച്ചോർ പരിശോധിക്കണം. രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്താനില്ലപക്ഷേ കഴിവുള്ളവരെയും അർഹരെയും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam