
തടസ്സങ്ങള്‍ നീക്കി മലയോര പാത പൂര്‍ത്തീകരിക്കാനുളള സംസ്ഥാന സക്കാര്‍ നിലപാട് യാഥാര്‍ത്ഥ്യമായാല്‍ എറണാകുളം - മൂന്നാര്‍ ദൂരം 40 കിലോ മീറ്ററോളമാണ് കുറയുക. കൊച്ചി - മധുര ദേശീയ പാതയിലെ ആറാം മൈലിലേക്കും കോതമംഗലത്തേക്കും ഇതുവഴി പെട്ടെന്നെത്താന്‍ കഴിയുമെന്നതാണ് മാങ്കുളം നിവാസികളുടെ പ്രധാന നേട്ടം. ഒപ്പം വനവും വെളളച്ചാട്ടങ്ങളും ദൃശ്യവിരുന്നായുളള പാതയിലൂടെ വിനോദ സ്ഞ്ചാരികള്‍ കൂടുതലായെത്തുമെന്നത് പ്രദേശത്തിന്‌ടെ വികസനത്തിനിടയാക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.
മാമലക്കണ്ടത്ത് നിന്ന് കുറത്തിക്കുടിയിലൂടെയുളള പഴയ റോഡ് വികസിപ്പിക്കാനുളള നീക്കം നേരത്തേ വനംവകുപ്പ് തടഞ്ഞത് സമരങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വനംവകുപ്പിന്‌ടെ തടസ്സങ്ങള്‍ നീക്കി ഈ ഭാഗവും കോതമംഗലം കുട്ടന്‍പുഴ വഴി മാമലക്കണ്ടത്തേക്കുളള ഭാഗവും കൂടി നവീകരിച്ചാല്‍ പഴയ ആലുവ മൂന്നാര്‍ രാജപാതയുടെ പുനസ്ഥാപനമാകും. എന്‍ എച്ച് 49ന് ഇവിടെ സമാന്തരവുമാകുന്ന മലയോരപാത മൂന്നാറിലേക്കുളള ഗതാഗത തിരക്ക് കുറക്കുന്നതിനും ഉപകരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam