
പനജി: ഒരു ടെലിവിഷൻ അവതാരകന്‍റെ ചോദ്യമാണ് പാക്ക് അധീനകശ്മീരിൽ മിന്നലാക്രമണം നടത്താൻ പ്രേരിപ്പിച്ചതെന്ന് മുൻ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ. 2016 സെപ്റ്റംബർ 29 ലെ മിന്നലാക്രമണത്തിനായി 15 മാസങ്ങൾക്കു മുൻപുതന്നെ പദ്ധതികള്‍ രൂപികരിച്ചിരുന്നുവെന്നാണ് മുന്‍ പ്രതിരോധ മന്ത്രി പറയുന്നത്. 2015 ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ൽ മണിപ്പൂരിൽ എൻഎസ്‌സിഎൻ–കെ നടത്തിയ ഒളിയാക്രമണത്തിനു മറുപടിയായി ഇന്ത്യ നൽകിയ തിരച്ചടിയെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ കേന്ദ്ര വാര്‍ത്തവിനിമയ സഹമന്ത്രി രാജ്യവർധൻ സിങ് റാത്തോഡിനെ ഒരു ടെലിവിഷന്‍ അവതാരകൻ പരിഹസിച്ചത്.
2015 ജൂൺ നാലിന് മണിപ്പൂരിലെ ആക്രമണത്തില്‍ ഇന്ത്യയുടെ 18 സൈനികരാണ് കൊല്ലപ്പെട്ടത്. 200 പേരുമാത്രമുള്ള ചെറിയൊരു ഭീകരസംഘടനയാണ് 18 ദോഗ്ര സൈനികരെ കൊലപ്പെടുത്തിയത്. ഇതറിഞ്ഞപ്പോൾ അപമാനിതനായപോലെ തോന്നി. തുടർന്നാണ് മ്യാൻമർ അതിർത്തിയിൽ നടത്തിയ ആദ്യ മിന്നലാക്രമണത്തിനുള്ള തയാറെടുപ്പുകൾ നടത്തിയത്.
ജൂൺ എട്ടിന് ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ മിന്നലാക്രമണം നടത്തി. 70 – 80 ഭീകരരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനായി ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ചില്ല. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗിക്കുന്നതിനായി ഹെലിക്കോപ്റ്ററുകൾ തയാറാക്കി നിർത്തിയിരുന്നു – പരീക്കർ പറഞ്ഞു. അതേസമയം, മ്യാൻമർ അതിർത്തിയിലെ സൈനികനീക്കങ്ങളെക്കുറിച്ച് സൈനികൻ കൂടിയായ രാജ്യവർധൻ സിങ് റാത്തോഡ് വിശദീകരിക്കുന്നതിനിടെ, വെസ്റ്റേൺ ഫ്രണ്ടിനെതിരെ ആക്രണം നടത്താൻ ധൈര്യമുണ്ടോയെന്നൊരു ടെലിവിഷൻ അവതാരകൻ ചോദിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആ പരിഹാസം എന്നെ വളരെയധികം വിഷമിപ്പിച്ചു. അതാണ് പാക്ക് അധിനിവേശ കശ്മീരിൽ മിന്നലാക്രമണം നടത്തുന്നതിലേക്ക് നയിച്ചത്. എന്നാൽ ഉടനടി തിരിച്ചടി നൽകേണ്ടെന്നും കുറച്ചു കാത്തിരിക്കാനുമാണ് തീരുമാനിച്ചത്. തുടർന്നാണ് 2016 സെപ്റ്റംബർ 29ന് വെസ്റ്റേൺ ഫ്രണ്ടിനെതിരെ മിന്നലാക്രമണം നടത്തിയത്. 15 മാസങ്ങൾക്കു മുൻപുതന്നെ ഇതിനുവേണ്ട തയാറെടുപ്പുകൾ നടത്തിയിരുന്നു.
കൂടുതൽ സൈനികർക്ക് പരിശീലനം നടത്തി. മുൻഗണനാ ക്രമത്തിൽ ആയുധങ്ങൾ വാങ്ങി. ഡിആർഡിഒ വികസിപ്പിച്ച സ്വാതി ആയുധനിർണയ റഡാർ ഉപയോഗിച്ചാണ് പാക്ക് മേഖലകൾ കണ്ടെത്തിയതെന്നും പരീക്കർ വ്യക്തമാക്കി. പനജിയിൽ നടന്ന വ്യവസായികളുടെ യോഗത്തിലായിരുന്നു പരീക്കറിന്റെ പ്രസ്താവന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam