
പട്‌ന: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തി യുവതി. പാറ്റ്നയിലെ ഒരു യുവ വ്യാപാരിയെയാണ് യുവതി കൊലപ്പെടുത്തിയത്. ഇയാളുടെ ക്ഷണപ്രകാരം എത്തിയ യുവതി കടയ്ക്കുള്ളില്‍ അയാളുമായി സമയം ചെലവിട്ട ശേഷം കൊലചെയ്ത് കടന്നുകളഞ്ഞു. മേയ് 12ന് നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുള്‍ പോലീസ് അഴിച്ചെടുത്തു. സംഭവത്തില്‍ 24 കാരി അറസ്റ്റിലായി.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ബിഹാറിലെ പറ്റ്നയിലെ പാത്രക്കച്ചവടക്കാരനായ മൊഹദ് ഷമീമുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഝാര്‍ഖണ്ഡ് സ്വദേശിനി ഇയാളെ തേടി പറ്റ്നയില്‍ എത്തി. ഇരുവരും ഒന്നിച്ച് രാജ്ഗീര്‍ സന്ദര്‍ശിച്ചു. തിരിച്ചെത്തി ഷോപ്പിനുള്ളില്‍ സ്വകാര്യ നിമിഷങ്ങള്‍ പങ്കിട്ട ശേഷം യുവാവിനെ കൊലപ്പെടുത്തി യുവതി കടന്നുകളയുകയായിരുന്നു. കടയില്‍ സൂക്ഷിച്ചിരുന്ന പണവും ഒരു ബൈക്കും എടുത്തുകൊണ്ടാണ് യുവതി രക്ഷപ്പെട്ടത്.
ഈ യുവതി സ്ഥിരം കുറ്റവാളിയാണെന്ന സംശയത്തിലാണ് പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവാക്കളെ ഇവര്‍ മുന്‍പും ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുകണ്.
ജാംഷെഡ്പൂരിലെ ചാന്ദില്‍ സ്വദേശിനിയായ ഇവര്‍ പുതിയ കാമുകനായ രാജേഷ് കുമാറിനൊപ്പം താമസിച്ചുവരവേ ഇക്കഴിഞ്ഞ 27നാണ് അറസ്റ്റിലായത്. ഇവരുടെ പുതിയ ഇര രാജേഷ് ആയിരുന്നേനെയെന്നും പോലീസ് സൂചിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam