'അയാള്‍ മുപ്പത് തവണ വെടിയുതിര്‍ത്തു'; ഡാന്‍സ്ബാറിലെ വെടിവെപ്പില്‍ 11 പേര്‍ക്ക് പരിക്ക്

Published : Nov 08, 2018, 04:50 PM ISTUpdated : Nov 08, 2018, 05:20 PM IST
'അയാള്‍ മുപ്പത് തവണ വെടിയുതിര്‍ത്തു'; ഡാന്‍സ്ബാറിലെ വെടിവെപ്പില്‍ 11 പേര്‍ക്ക് പരിക്ക്

Synopsis

30 തവണ ഇയാള്‍ വെടിയുതിര്‍ത്തുവെന്നാണ് പ്രാദേശിക പത്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: തോക്കുമായെത്തിയ ആള്‍ ലോസ്ഏഞ്ചസല്‍സിലെ ഡാന്‍സ് ബാറിലേക്ക് അതിക്രമിച്ച് കയറി വെടിയുതിര്‍ത്തു. ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. കോളേജ് വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്ത പരിപാടിയ്ക്കിടെയാണ് വെടിവെപ്പുണ്ടായത്. വെടിയുതിര്‍ത്ത ആള്‍ കൊല്ലപ്പെട്ടെന്നോ അതോ പൊലീസിന് മുന്നില്‍ കീഴടങ്ങിയെന്നോ വ്യക്തമല്ല. 30 തവണ ഇയാള്‍ വെടിയുതിര്‍ത്തുവെന്നാണ് പ്രാദേശിക പത്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. 

പ്രാദേശിക സമയം രാത്രി 11.30ഓടെ ബാറിലേക്ക് ഒരാള്‍  ഓടി കയറുന്നതും വെടിയുതിര്‍ക്കാന്‍ ആരംഭിച്ചതും കണ്ടതായി ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. എല്ലാവരും പോയതിന് ശേഷവും തനിക്ക് വെടിയൊച്ച കേള്‍ക്കാമായിരുന്നു. 30 തവണയെങ്കിലും അയാള്‍ വെടിയുതിര്‍ത്തിട്ടുണ്ടാകുമെന്നും ദൃക്സാക്ഷി വെളിപ്പെടുത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തകർന്നുനിൽക്കുന്ന പാകിസ്ഥാനെ വീണ്ടും കൈയയഞ്ഞ് സഹായിച്ച് ലോക ബാങ്ക്, 6200 കോടി ധനസഹായം അനുവദിച്ചു; സേവന വിതരണം മെച്ചപ്പെടുത്തുക ലക്ഷ്യം
രാജകീയ സമ്മാനങ്ങൾ, കോടികളുടെ ലാഭം; പാകിസ്ഥാനിൽ ഇമ്രാൻ ഖാനെ കുരുക്കിയ 'നിധിപ്പെട്ടി'