കേരളത്തിലെ മാവോയിസ്റ്റുകള്‍ കീഴടങ്ങലിന് ഒരുങ്ങുന്നു

Published : Jun 10, 2017, 03:36 PM ISTUpdated : Oct 05, 2018, 02:31 AM IST
കേരളത്തിലെ മാവോയിസ്റ്റുകള്‍ കീഴടങ്ങലിന് ഒരുങ്ങുന്നു

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത്  മാവോയിസ്‌റരുകള്‍ കീഴടങ്ങലിന് ഒരുങ്ങുന്നു. മലയാളിയായ ഉന്നത നേതാവടക്കമുള്ള മാവോയിസ്‌ററുകളാണ് അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാനൊരുങ്ങുന്നത്. സംസ്ഥാനത്ത് കീഴടങ്ങല്‍ പദ്ധതി ഇല്ലാത്തതു കൊണ്ടാണ് മാവോയിസ്‌ററുകളുടെ കീഴടങ്ങല്‍ വൈകുന്നതെന്നാണ് വിവരം. 

കഴിഞ്ഞ ദിവസം ചിക്മഗ്‌ളുരില്‍ കീഴങ്ങടങ്ങിയ മാവോവാദി നേതാവ് കന്യാകുമാരിയാണ് കീഴടങ്ങല്‍ പദ്ധതിയെക്കുറിച്ച് കേരളത്തിലെ  ആന്റി നക്‌സല്‍ സക്വാഡിന് വിവരം നല്‍കിയത്. കേരളത്തില്‍ നിന്നുള്ള പിബി അംഗമായ മുരളി കണ്ണമ്പള്ളി അടക്കം മുന്നു പേരാണ് ഉടന്‍ കീഴടങ്ങുക.
സംസ്താനസര്‍ക്കാര്‍ തയ്യാറായാല്‍ കേരളത്തില്‍ തന്നെ കീഴടങ്ങാനാണ് പരിപാടി. 

സംസ്ഥാനസര്‍ക്കാര്‍ അനുകൂല നിപാട് എടുത്താല്‍ മലയാളികളായ ഭുരിഭാഗം  മാവോയിസ്റ്റുകളും ക്രമേണ കീഴടങ്ങും. മാവോയിസ്‌ററുകള്‍ക്കിയില്‍ നിലനില്‍ക്കുന്ന രുക്ഷമായ അഭിപ്രായവത്യാസമാണ് കീഴടങ്ങലിനുള്ള പ്രധാനകാരണങ്ങളിലൊന്ന്. നിലമ്പൂര്‍ വനത്തില്‍ മാവോയിസ്‌ററുകള്‍ വെടിവെപ്പില്‍ മരിച്ചത് സംഘടനയുടെ പിഴവുകാരണമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

കേരളത്തിലെ പ്രവര്‍ത്തനം കൊണ്ട് പ്രസ്ഥാനത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനായില്ലെന്ന ആഭിപ്രായവും ശക്തമാണ്. ആദിവാസി മേഖലയില്‍ നിന്നും  വേണ്ടത്ര പിന്തുണയും കിട്ടിയില്ല. നിലമ്പൂര്‍ വെടിവെപ്പിന് ഉടന്‍ പകരം ചോദി്കണമെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് മറുപക്ഷം. കീഴങ്ങുന്നതിലും ഭേദം മരണമാണെന്നാണ് ഇവരുടെനിലപാട് വ്യവസ്ഥകള്‍ കര്‍ശനമായതു കൊണ്ടാണ് കേരളത്തില്‍ കീഴടഹ്ങാതിരുന്നതെന്നും കന്യാകുമാരി മൊഴിനല്‍കിയിട്ടുണ്ട്.

കുപ്പുദേവരാജും  അജിതയും വെടിയേറ്റു മരിക്കുമ്പോള്‍ നിലമ്പൂര്‍ വനത്തില്‍ തന്നെയുണ്ടായിരുന്നതായും കന്യാകുമാരി മൊഴിനല്‍കിയിട്ടുണ്ട്.  കീഴടങ്ങല്‍ വ്യവസ്ഥകള്‍ ഉദാരമായതു കൊണ്ടാണ് കര്‍ണ്ണാടകത്തില്‍ കീഴടങ്ങിയത്. മലയാളികള്‍  കീഴടുങ്ങതോടെ കേരളത്തില്‍ മാവോയിസററുകളുടെ പ്രവര്‍ത്തനത്തില്‍ വന്‍തകര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സോണിയയെ പോറ്റി എങ്ങനെ നേരിൽ കണ്ടു'? സോണിയ-ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം ആയുധമാക്കാൻ സിപിഎം, തിരിച്ചടിച്ച് കോൺഗ്രസ്
കൂറ്റൻ ക്രിസ്മസ് ട്രീ തിരിച്ചെത്തി, രണ്ട് വർഷത്തിന് ശേഷം ഉണ്ണിയേശു പിറന്ന ബെത്‌ലഹേമിൽ ക്രിസ്മസ് ആഘോഷം