കർദിനാളിനെ പിന്തുണച്ച് കത്തോലിക്കാ കോൺഗ്രസ്

Published : Jan 08, 2018, 09:24 AM ISTUpdated : Oct 04, 2018, 07:11 PM IST
കർദിനാളിനെ പിന്തുണച്ച് കത്തോലിക്കാ കോൺഗ്രസ്

Synopsis


കൊച്ചി: സിറോ മലബാർ സഭയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാളിനെ പിന്തുണച്ച് കത്തോലിക്കാ കോൺഗ്രസ്. ഭൂമിയിടപാടിൽ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്നും രൂപതാധികാരികൾക്ക് സാമ്പത്തിക ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതിരൂപതയിലെ ഉത്തരവാദിത്തപ്പെട്ടവരുടെ ഉറപ്പിലാണ് മൂന്നാറിലും കോതമംഗലത്തും ഭൂമി വാങ്ങാൻ കർദിനാൾ സമ്മതിച്ചത്. കർദിനാൾ നേരിട്ട് ഈ വസ്തുക്കൾ കണ്ടിട്ടില്ല. കത്തോലിക്കാ കോൺഗ്രസ്, ഇപ്പോഴത്തെ മാധ്യമ വിചാരണയിൽ ഗൂഡാലോചന സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിർണായക സിനഡ് യോഗം ഇന്ന് കൊച്ചിയിൽ തുടങ്ങാനിരിക്കെ കത്തോലിക്ക കോണ‍ഗ്രസിന്‍റെ നിലപാട് കര്‍ദിനാളിന് ആശ്വാസമാകും. 
വസ്‍തുവിൽപ്പന ചർച്ച  ചെയ്യണമെന്നാവശ്യപ്പെട്ട്  അതിരൂപതിയിലെ വൈദിക സമിതി സിനഡിന് കത്ത് നൽകിയിട്ടുണ്ട്. 

കർദിനാൾ മാർ ജോർജ് ആല‌ഞ്ചേരിയുടെ അധ്യക്ഷയലാണ് സഭയിലെ 62 മെത്രാൻമാർ പങ്കെടുക്കുന്ന യോഗം വിളിച്ചിരിക്കുന്നത്. വർഷത്തിൽ രണ്ടു തവണ സിന‍ഡ് യോഗം പതിവാണെങ്കിലും എറണാകുളം - അങ്കമാലി അതിരൂപതയിലെ  ഭൂമി ഇടപാടാണ് ഇത്തവണ സിനഡിനെ പ്രസക്തമാക്കുന്നത്. ഭൂമിയിടപാടിലെ ക്രമക്കേട് യോഗം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദിക സമിതി കത്തു നൽകിയിട്ടുണ്ട്. 62 മെത്രാൻമാർക്കും സിന‍ഡ് സെക്രട്ടറിക്കും നൽകിയ കത്തിൽ യോഗത്തിന്‍റെ അജണ്ടയിൽ ഇക്കാര്യം പ്രത്യേകമായി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്നാൽ സിനഡിലെ സ്ഥിരം സമിതിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. നാലു മെത്രാൻമാരടങ്ങിയ സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്ന് അജണ്ട രൂപീകരിച്ചിരുന്നു. എന്നാൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്നെ  മെത്രാൻമാർക്കുമുന്നിൽ ഭൂമിയിടപാട് സംബന്ധിച്ച തന്‍റെ നിലപാട് വിശദീകരിക്കുമെന്നാണ് സൂചന. 

എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികടരടക്കം ഒരു വിഭാഗം പരസ്യമായി   രംഗത്തുണ്ടിങ്കിലും സിനഡ് യോഗത്തിൽ കർ‍ദിനാൾ  മാർ ജോർജ് ആല‌ഞ്ചേരിക്കെതിരെ കടുത്ത വിമർശനത്തിന് സാധ്യതയില്ല. സഭയിൽ ഏറെ സ്വാധീനമുളള തൃശൂർ, കാ‌ഞ്ഞിരപ്പളളി , ചങ്ങനാശേരി രൂപതകൾ ആലഞ്ചേരിയെ പിന്തുണക്കുമെന്നാണ് വിവരം. ഉച്ചയ്‍ക്കുശേഷം സിനഡ് യോഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതും കർദിനാൾ തന്നെയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ
മഞ്ഞുവീഴ്ചയിൽ ഇൻഡിഗോ വിമാനം വൈകി, ദേഷ്യത്തിൽ ഇരുന്ന യാത്രക്കാരുടെ മുന്നിലേക്ക് വന്ന എയർ ഹോസ്റ്റസ് ചിരി പടര്‍ത്തി, വീഡിയോ