
മാരിത്തെയ്യങ്ങള്‍ കണ്ണൂര്‍ മാടായിക്കാവില്‍ കെട്ടിയാടിത്തുടങ്ങി. രോഗങ്ങളും ബുദ്ധിമുട്ടുകളും തെയ്യം ആവാഹിച്ച് കടലില്‍ ഒഴുക്കുമെന്നാണ് വിശ്വാസം.
മാരിക്കലിയന്‍, മാമാരിക്കലിയന്‍, മാരിക്കലച്ചി, മാമായക്കലച്ചി, മാരിക്കുളിയന്‍, മാമായക്കുളിയന്‍.. നാടിന്റെ ദോഷങ്ങളെ ആവാഹിച്ചെടുക്കാനെത്തുന്ന ആറ് തെയ്യക്കോലങ്ങള്‍..
തുടിയും ചേങ്ങിലയുമാണ് താളങ്ങള്‍..
ദൂരദിക്കില്‍ നിന്ന് കടല്‍ കടന്നെത്തി നാടിനെ ബാധിച്ച ദോഷങ്ങളകറ്റരാനാമ് മാരിത്തെയ്യങ്ങളെന്നാണ് വിശ്വാസം.. അതിന് ഇന്നും തലമുറ ഭേദങ്ങളില്ല..
മാടായിക്കാവിലെ തറയില്‍ തെയ്യങ്ങള്‍ കെട്ടിയാടുമ്പോള്‍, കോളായിപ്പറഞ്ഞരിയിക്കാന്‍ കനത്തമഴയുണ്ടാകേണ്ടിയിരുന്നതാണെന്ന് പഴമക്കാര്‍. പക്ഷെ കര്‍ക്കടകം പതിനാറിന് വെയില്‍ച്ചൂട് മാത്രം..
മാരിത്തെയ്യം കെട്ടി മാരിപ്പാട്ട് പാടി, കര്‍ക്കിടകം 28 വരെ ഓരോ വീട്ടിലുമെത്തി കെട്ടിയാടുന്ന തെയ്യങ്ങള്‍ അവസാനം ഇവയെല്ലാം കടലിലൊഴുക്കുകയാണ് ചെയ്യുക.. ഇതിനെല്ലാം ഒപ്പം വിശാലമായ മാടായിക്കാവിലൊരിടത്ത്, വര്‍ഷാവര്‍ഷം തെയ്യങ്ങള്‍ക്ക് കെട്ടിയാടാന്‍ സ്വന്തമായി ഒരു തറയെന്ന ഈ കലാകാരന്മാരുടെ ആവശ്യം ഇനിയും ആരും പരിഗണിച്ചിട്ടില്ല..
അതുവരെ ആരോടും പരാതിയില്ലാതെ ദോഷങ്ങളാവാഹിച്ചെടുക്കാന്‍ പതിവുതെറ്റാതെയെത്തുന്നു തെയ്യക്കോലങ്ങള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam