വിവാഹ ദിവസം വരന് അവധി ലഭിച്ചില്ല; ഒടുവില്‍ വധുവിനെ സഹോദരി താലി ചാര്‍ത്തി

By Web DeskFirst Published Jun 14, 2017, 4:42 PM IST
Highlights

ശാസ്താംകോട്ട: വിവാഹ ദിവസം വിദേശത്ത് നിന്നും നാട്ടിലെത്താനാകാത്ത വരനു വേണ്ടി വധുവിനെ വരന്റെ സഹോദരി മാല ചാര്‍ത്തി. കൊല്ലം ശാസ്താം കോട്ടയിലാണ് ക്ഷണിക്കപ്പെട്ടവരുടെ സാന്നിധ്യത്തില്‍ വധുവിനെ വരന്റെ സഹോദരി വരണമാല്യം ചാര്‍ത്തിയത്. പാങ്ങോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് വരനില്ലാതെ വിവാഹം നടന്നത്.

കുവൈറ്റിലെ ഗള്‍ഫ്കാര്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന എസ് ഷൈജുവാണ് വരന്‍. വിവാഹദിവസം രാവിലെ എയര്‍പ്പോട്ടിലെത്തുമെന്ന ഉറപ്പിലാണ് അടൂര്‍ മണ്ണടി തുവയൂര്‍ തെക്ക് പ്ലാപ്പള്ളി വീട്ടില്‍ ശശിധരന്റെയും ലീലാമണിയുടെയും മകന്‍ എസ്. ഷൈജുവുും കൊല്ലം പവിത്രേശ്വരം കാരിക്കുഴിയില്‍ പുത്തന്‍ വീട്ടില്‍ പരേതനായ കെ.കെ. സുശീലന്റെയും പി.സുദര്‍ശന്റെയും മകള്‍ എസ്.ദേവികയും തമ്മിലുള്ള വിവാഹത്തിന് മുഹൂര്‍ത്തം കുറിച്ചത്.

എന്നാല്‍ ഷൈജുവിന് കമ്പനി ലീവ് കൊടുത്തില്ല. അതുകൊണ്ട് തലേദിവസം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നു. ഇതോടെ വീട്ടുകാരും ബന്ധുക്കളും വരന്റെ സഹോദരിയെക്കൊണ്ട് മാല ചാര്‍ത്താമെന്ന് തീരുമാനിക്കുകയായിരുന്നു. വിവാഹ സദ്യയും മറ്റുചടങ്ങുകളും കഴിഞ്ഞ വധുവനെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഷൈജു അവധി കിട്ടി വന്നാല്‍ ഇതേ ക്ഷേത്രത്തില്‍ വച്ചുതന്നെ വിവാഹം നടത്താനാണ് തീരുമാനം.
 

click me!