അമേരിക്കയെ ഞെട്ടിച്ച് മാധ്യമസ്ഥാപനത്തിനുള്ളിൽ വെടിവയ്പ്, അഞ്ചുപേർ മരിച്ചു

Web Desk |  
Published : Jun 29, 2018, 08:54 AM ISTUpdated : Oct 02, 2018, 06:44 AM IST
അമേരിക്കയെ ഞെട്ടിച്ച് മാധ്യമസ്ഥാപനത്തിനുള്ളിൽ വെടിവയ്പ്, അഞ്ചുപേർ മരിച്ചു

Synopsis

ന്യൂസ്‌റൂമിൽ കയറിയാണ് അക്രമി നിറയൊഴിച്ചത് അക്രമിയെ പോലീസ് പിടികൂടി

മേരിലൻഡ്: അമേരിക്കയിലെ മേരിലൻഡിലെ മാധ്യമ സ്ഥാപനത്തിൽ നടന്ന വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ന്യൂസ്‌റൂമിൽ കയറിയാണ് അക്രമി നിറയൊഴിച്ചത്. അക്രമിയെ പോലീസ് പിടികൂടി. ക്യാപിറ്റൽ ഗസറ്റ് ദിനപത്രത്തിന്റെ ഓഫിസിൽ വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വെടിവയ്പുണ്ടായത്.

അനാപൊളിസിലെ 888 ബെസ്റ്റ്ഗേറ്റ് റോഡിലാണു ക്യാപിറ്റൽ ഗസറ്റിന്റെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം. ഇതു പൂർണമായും ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. യുഎസിലെ മാധ്യമ സ്ഥാപനങ്ങളിലും സുരക്ഷ വർധിപ്പിച്ചു. 

ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു. ഓഫിസിന്റെ ചില്ലുവാതിൽ നിറയൊഴിച്ചു തകർത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്. ഒരു റൗണ്ട് വെടിയുതിർത്ത ശേഷം വീണ്ടും തോക്കു നിറക്കാന്‍ അക്രമി ശ്രമിച്ചപ്പോള്‍ കുറേ പേര്‍ ഓടി രക്ഷപെട്ടതാണ് മരണസംഖ്യ കുറയാന്‍ കാരണം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി': പി സി വിഷ്ണുനാഥ്
നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍