
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഇപ്പോഴത്തെ ദയനീയാവസ്ഥയില്‍ നിന്ന് ടീമിനെ കരകയറ്റാന്‍ ഏതറ്റവും വരെ പോവാന്‍ മെസി തയ്യാറാണെന്ന് അര്‍ജന്റൈന്‍ പ്രതിരോധതാരം ഹാവിയര്‍ മഷറാനോ. ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകലിന്റെ വക്കില്‍ നില്‍ക്കുന്ന അര്‍ജന്റീനയ്ക്ക് നാളത്തെ മത്സരം നിര്‍ണായകമാണ്. ഒരു സമനില പോലും ടീമിന്റെ രക്ഷയ്‌ക്കെത്തില്ല.
ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ മെസി നിരാശപ്പെടുത്തിയിരുന്നു. ആദ്യമത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരേ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് അര്‍ജന്റീന വലിയ വില കൊടുക്കേണ്ടി വന്നു. പിന്നാലെ ക്രൊയേഷ്യയോട് തോല്‍വിയും. നാളെ ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് മഷറാനോ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്.
മഷറാനോ തുടര്‍ന്നു- ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നേറ്റ ആഘാതത്തില്‍ നിന്ന് ലിയോ മുക്തനാണ്. ടീമിലെ എല്ലാ താരങ്ങളും അസ്വസ്ഥരാണ്. ഒന്നും ഞങ്ങള്‍ക്ക് അനുകൂലമായി സംഭവിക്കുന്നില്ല. അവനും മനുഷ്യനാണ്. അയാള്‍ക്ക് അയാളുടേതായ ബുദ്ധിമുട്ടുകളുണ്ടാവും. എന്നാല്‍ വരും മത്സരഫലം തങ്ങള്‍ക്ക് അനുകൂലമായി തിരിക്കാന്‍ കഴിവുള്ള താരമാണ് മെസി. കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ ഞങ്ങള്‍ കളിച്ച ഫുട്‌ബോളില്‍ നിന്ന് വ്യത്യസ്തമായൊരു മുഖം നാളെ കാണാം.
അയാള്‍ക്ക് അയാളുടേതായ ബുദ്ധിമുട്ടുകളുണ്ടാവും.
കോച്ച് സാംപൗളിയുമായി ചില ടീമംഗങ്ങള്‍ ഉടക്കിലാണെന്ന വാര്‍ത്ത മഷറാനോ തള്ളിക്കളഞ്ഞു. കോച്ചുമായിട്ട് ടീമിലെ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. എല്ലാരും നല്ല രീതിയിലാണ്. സുഖകരമല്ലെന്ന് തോന്നുമ്പോള്‍ കാര്യങ്ങള്‍ തുറന്ന് പറയാറുണ്ടെന്നും മഷെ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam