'ഉണ്ണിത്താന്റെ മുന്നിൽ അൽപ്പൻ തന്നെ, അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാവ്, അതിനാൽ മറുപടി പറയാൻ ആ​ഗ്രഹിക്കുന്നില്ല': മാത്യു കുഴൽനാ‌ടൻ

Published : May 09, 2026, 03:47 PM IST
mathew kuzhalnadan

Synopsis

മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് വലിച്ചു വയ്ക്കരുതെന്നും നേതാക്കളുടെ ബാനറുകൾ വലിച്ചു കീറുന്നത് കോൺഗ്രസ് പ്രവർത്തിക്ക് ചേർന്നതല്ലെന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: രാജ് മോഹൻ ഉണ്ണിത്താന് മറുപടിയുമായി മാത്യു കുഴൽനാടൻ. അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാവാണെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ, ‍രാജ്മോഹൻ ഉണ്ണിത്താന്റെ മുന്നിൽ താൻ അൽപ്പൻ തന്നെയാണെന്നും കൂട്ടിച്ചേർത്തു. ഇതിന് ഇക്കാരണത്താൽ മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് മുഴുവൻ കേട്ടുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. പ്രത്യേക സാഹചര്യത്തിലാണ് ലീഗിനെ കുറിച്ച് നടത്തിയ പരാമർശം. അഭിപ്രായം പറയാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് വലിച്ചു വയ്ക്കരുതെന്നും നേതാക്കളുടെ ബാനറുകൾ വലിച്ചു കീറുന്നത് കോൺഗ്രസ് പ്രവർത്തിക്ക് ചേർന്നതല്ലെന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പായസത്തിന് ഓർഡര്‍ കൊടുക്കാൻ കെസി പക്ഷം; സെക്രട്ടറിയേറ്റിലേക്ക് വമ്പൻ പ്രകടനവും നടത്തും, വൻ ആഘോഷത്തിന് തയാറെടുപ്പ്
കരിയിലയെ ചൊല്ലി തർക്കം, അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു, പ്രതി പിടിയിൽ