പ്രമുഖ ജനപ്രിയ സാഹിത്യകാരന്‍ മാത്യു മറ്റം അന്തരിച്ചു

Published : May 29, 2016, 06:25 AM ISTUpdated : Oct 04, 2018, 07:52 PM IST
പ്രമുഖ ജനപ്രിയ സാഹിത്യകാരന്‍ മാത്യു മറ്റം അന്തരിച്ചു

Synopsis

കോട്ടയം: പ്രമുഖ ജനപ്രിയ സാഹിത്യകാരന്‍ മാത്യു മറ്റം അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 3.30 സ്വവസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കോട്ടയം പാറമ്പുഴ ബത്‌ലഹേം പള്ളി സെമിത്തേരിയില്‍. ഭാര്യ: വത്സമ്മ. മക്കള്‍: കിഷോര്‍ , എമിലി. മരുമക്കള്‍: ജിജി, റോയി.

മലയാളത്തിലെ ജനപ്രിയ എഴുത്തുകാരില്‍ പ്രമുഖനായ മാത്യുമറ്റത്തിന്റേതായി 270 ല്‍ അധികം നോവലുകള്‍ പുറത്തിറങ്ങി. ഹൗവ ബീച്ച്,ലക്ഷംവീട്, കരിമ്പ്, മേയ്ദിനം, അഞ്ചുസുന്ദരികള്‍, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പ്രഫസറുടെ മകള്‍, റൊട്ടി തുടങ്ങിയവയാണ് പ്രധാന രചനകള്‍. കരിമ്പ്, മേയ്ദിനം എന്നീ നോവലുകള്‍ സിനിമയായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ വിവാദത്തിൽ പ്രതികരിച്ച് മേയര്‍ വിവി രാജേഷ്; 'ശ്രീലേഖ ആവശ്യം ഉന്നയിച്ചത് സൗഹൃദം കണക്കിലെടുത്ത്, രേഖകള്‍ പരിശോധിക്കും'
സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല