
കൊച്ചി: മീസിൽസ് റുബെല്ല പ്രതിരോധ ദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയുടെ മകൾക്ക് ആദ്യ വാക്സിൻ നൽകിയായിരുന്നു പരിപാടിയുടെ ഉദ്ഘാടനം. വാക്സിനുകളെ എതിർക്കുന്ന പ്രവണത നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധദൗത്യം വിജയിപ്പിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കാനും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. വാക്സിനുകൾക്കെതിരെ കള്ള പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. അടുത്ത മാസം മൂന്നു വരെ നടക്കുന്ന പ്രതിരോധ ദൗത്യത്തിൽ 76 ലക്ഷത്തിൽപരം കുട്ടികൾക്ക് വാക്സിൻ നൽകും. 74000 ക്യാംപുകളാണ് ഇതിനായി ഒരുക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam