കേരള ഹൈക്കോടതിയിൽ വീണ്ടും മാധ്യമവിലക്ക്

Published : Sep 30, 2016, 01:48 PM ISTUpdated : Oct 05, 2018, 03:08 AM IST
കേരള ഹൈക്കോടതിയിൽ വീണ്ടും മാധ്യമവിലക്ക്

Synopsis

ഹൈക്കോടതിയിൽ മാസങ്ങളായി തുടരുന്ന മാധ്യമ വിലക്കിന്‍റെ പശ്ചാത്തലത്തിൽ ചീഫ് ജസ്റ്റീസിന്‍റെ സാന്നിധ്യത്തിലുണ്ടാക്കിയ ഉറപ്പാണ്  ഒരു വിഭാഗം അഭിഭാഷകർ പൊളിച്ചത്. മാധ്യമപ്രവർത്തകർക്ക് ഹൈക്കോടതിയിൽ വിലക്കില്ലെന്നും  സ്വതന്ത്രമാധ്യമ പ്രവ‍ത്തനം ഉറപ്പുവരുത്തുമെന്നുമായിരുന്നു ചീഫ് ജസ്റ്റീസ് നൽകിരുന്നു ഉറപ്പ്. അഭാഭിഷകരുമായും  എഡിറ്റർമാരുമായും പത്രപ്രവർത്തകയൂണിയൻ  പ്രതിനിധികളുമായുളള ചർച്ചയിലാണ് തീരുമാനമായത്.   

മാധ്യമപ്രവർത്തകരുടെ സുരക്ഷ താൻ ഉറപ്പു നൽകുന്നതായി മുതിർന്ന അഭിഭാഷകനായ എം കെ ദാമോദരനും യോഗത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് വിവിധ മാധമപ്രതിനിധികൾ  ഹൈക്കോടതിയിൽ എത്തിയത്. ചീഫ് ജസ്റ്റീസിന്‍റെ കോടതി മുറിക്ക് മുന്നിൽ ഇവരെ ചില  അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾ അടക്കമുളളവർ ചേർന്ന് തടഞ്ഞു. കോടതിയിൽ കയറരുതെന്നും പുറത്തുപോയില്ലെങ്കിൽ  മ‍ദ്ദിക്കുമെന്നുമായിരുന്നു ഭീഷണി.  

കോടതിമുറിയ്ക്കുളളിലേക്ക് ഓടിക്കയറിയ മാധ്യമപ്രവർത്തകർ ചീഫ് ജസ്റ്റീസിനോട് കാര്യം പറഞ്ഞപ്പോൾ  രജിസ്ട്രാർക്ക് പരാതി നൽകാനായിരുന്നു നി‍ദേശം. രജിസ്ട്രുടെ ചെംമ്പറിന് പുറത്ത് അഭിഭാഷകർ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി. 

ഒടുവിൽ പരാതി നൽകിയശേഷം പൊലീസ് സംരക്ഷണത്തിലാണ് മാധ്യമപ്രവർത്തകർ പുറത്തുവന്നത്. ഹൈക്കോടതിയിലെ അഭിഭാഷക നടപടികൾ കേട്ടുകേള്‍വിയില്ലാത്തതാണെന്നും ചീഫ് ജസ്റ്റീസ് നേരിട്ട് ഇടപെടണമെന്നും മുതിർ അഭിഭാഷകരും കേരള പത്രപ്രവർത്തക യൂണിയൻ പ്രതിനിധികളും ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎഫ്സി വായ്പാതട്ടിപ്പ്; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പിവി അൻവർ, ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി? ശബരിമല സ്വർണക്കൊള്ളയിൽ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി