
കൊച്ചി: മാധ്യമ റിപ്പോർട്ടിംഗുകൾക്ക് നിയന്ത്രണവും മാർഗരേഖയും ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിൽ ഇന്ന് ഹൈക്കോടതി ഫുൾബെഞ്ച് വിധി പറയും. മാധ്യമ റിപ്പോർട്ടിംഗ് ശൈലിയിൽ തിരുത്തലുകൾ ആവശ്യമാണെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകൾ, അന്വേഷണം പുരോഗമിക്കുന്ന കേസ്, തുറന്ന കോടതികളിലെ റിപ്പോർട്ടിംഗ് എന്നിവയ്ക്ക് ഹർജിയിൽ നിയന്ത്രണം ആവശ്യപ്പെടുന്നുണ്ട്. ചാനൽ ചർച്ചകൾക്കും നിയന്ത്രണം വേണമെന്നും ഹർജിയിൽ പറയുന്നു. കേസിൽ സംസ്ഥാനത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളെല്ലാം കക്ഷി ചേർന്നിരുന്നു. ജസ്റ്റിസ് പി എൻ രവീന്ദ്രൻ അദ്ധ്യക്ഷനായ ഫുൾബെഞ്ച് രാവിലെ 10.15നാണ് വിധി പറയുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam