
ദുബായ്: യുദ്ധം തകർക്കുന്ന രാജ്യങ്ങളിലെ കുഞ്ഞുങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ട് 'ട്രീ ഓഫ് ലൈഫ്'പദ്ധതിയുമായി റെഡ്‌ക്രെസന്‍റ്. ദുബായിലെ അറബിയെന്‍ സെന്ററിലാണ് ട്രീ ഓഫ് ലൈഫ് സ്ഥാപിച്ചിരിക്കുന്നത്. ദാനവര്‍ഷത്തിലെ റംസാന്‍മാസത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ദുബായിലെ താമസക്കാര്‍ക്കുള്ള അവസരം കൂടിയാണിത്.
റംസാന്‍ മാസത്തില്‍ അറേബ്യന്‍ സെന്ററിലെത്തുന്ന സന്ദര്‍ശകര്‍ക്ക് പണമായോ സാധനങ്ങളായോ സംഭാവനകള്‍ നല്‍കാം. ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കുന്ന ഓരോവ്യക്തിക്കും വര്‍ണവിളക്കുകളാല്‍ അലങ്കൃതമാക്കിയ ഈ വൃക്ഷത്തില്‍ ഒരുദീപം തൂക്കിയിടാം. അങ്ങനെ തങ്ങള്‍ നല്‍കുന്ന ദാന കര്‍മം അര്‍ഹതപ്പെട്ടവരിലേക്ക് വെളിച്ചമായി എത്തും
പണം, പുസ്തകങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ അങ്ങിനെ എല്ലാം സംഭാവനചെയ്യാം. ഇവ ശേഖരിച്ച് എമിറേറ്റ്സ് റെഡ്ക്രസൻറിന് കൈമാറാനാണ്പദ്ധതി. സിറിയ, യമൻ, സോമാലിയ എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകളിലുള്ള 45,000 കുഞ്ഞുങ്ങൾക്ക് ഇതിന്‍റെ ഗുണഫലം ലഭിക്കുമെന്നാണ്സംഘാടകരുടെ കണക്കുകൂട്ടൽ.
ദുബായ് പൊലീസ് അധികൃതരുടെ പങ്കാളിത്തത്തിലാണ്റമദാൻ ആരംഭ രാത്രിയിൽ തന്നെ മരം സ്ഥാപിച്ചത്. കാഴ്ചക്കാർക്ക്കണ്ണിന് തണുപ്പേകി ഈദ് ആഘോഷവേള വരെ പ്രകാശമരം ഇവിടെയുണ്ടാവും. പിന്നീട് അകലങ്ങളിലുള്ള നൂറുകണക്കിന്കുഞ്ഞു ജീവിതങ്ങളിലേക്ക് ആ പ്രകാശം ഒഴുകിപ്പരക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam