കുടിശ്ശിക നല്‍കിയില്ല; മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റെന്റുകളുടെ വിതരണം നിലച്ചു

Web Desk |  
Published : May 18, 2018, 09:33 AM ISTUpdated : Jun 29, 2018, 04:09 PM IST
കുടിശ്ശിക നല്‍കിയില്ല; മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റെന്റുകളുടെ വിതരണം നിലച്ചു

Synopsis

18 കോടി രൂപ കുടിശിക 6 കോടി രൂപ കൊടുത്തതാണെന്ന് സൂപ്രണ്ട് ശസ്ത്രക്രിയകൾ മുടങ്ങില്ല

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയക്കാവശ്യമായ സ്റ്റെന്റുകളുടെ വിതരണം നിലച്ചു. 18 കോടി രൂപ കുടിശിക കിട്ടാനുണ്ടെന്നാണ് വിതരണക്കാരുടെ നിലപാട്. അതേസമയം നവംബര്‍ വരെയുള്ള 6 കോടി രൂപ കൊടുത്തതാണെന്നും ബാക്കി കുടിശിക ഉടൻ നല്‍കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സ്റ്റെന്റുകളുടെ വിതരണം നിലച്ചു

2013 മുതലുള്ള കുടിശിക 18 കോടി രൂപ കിട്ടാനുണ്ട്.  അത് കിട്ടാതെ സ്റ്റെന്‍റും അനുബന്ധ ഉപകരണങ്ങളും നല്‍കില്ലെന്ന് വിതരണക്കാരുടെ സംഘടന തീരുമാനിച്ചതോടെയാണ് വിതരണം നിലച്ചത്. നിലവില്‍ ആശുപത്രിയില്‍ നല്‍കിയിട്ടുള്ള സ്റ്റോക്ക് തിരിച്ച് എടുക്കാൻ വിതരണക്കാര്‍ തീരുമാനിച്ചെങ്കിലും ആശുപത്രി അധികൃതര്‍ വഴങ്ങിയില്ല.

ഇതിനിടെ മാര്‍ച്ച് വരെയുള്ള കുടിശിക നല്‍കാനുള്ള പണം ലഭ്യമാണെന്നും ബില്‍ കിട്ടുന്ന മുറയ്ക്ക് അത് നല്‍കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കാത്ത് ലാബിന്‍റെ ചുമതലയുള്ള ഹെല്‍ത് റിസര്‍ച്ച് ആന്‍റ് വെൽഫയ‍ർ സൊസൈറ്റി ബില്‍ നല്‍കാത്തതാണ് നിലവിലെ പ്രശ്നത്തിന് കാരണം. എന്നാലും സ്റ്റോക്കുള്ളതിനാല്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ മർദിച്ചു; അടിമാലി എസ്എച്ച്ഒ ലൈജുമോനെതിരെ പരാതിയുമായി അടിമാലി സ്വദേശി, നിഷേധിച്ച് ഉദ്യോ​ഗസ്ഥൻ
അടിച്ച് ഫിറ്റായി, പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപൻ്റെ അതിക്രമം