`കേരള സ്റ്റോറി 2' ഉറപ്പായും കാണുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. `കേരള സ്റ്റോറി 2'നെ മലയാളികൾ ഒരേ മനസ്സോടെ ബഹിഷ്കരിക്കുമെന്ന് എ എ റഹീം എംപി

കൊച്ചി: വിവാദ ചിത്രമായ `കേരള സ്റ്റോറി 2' ഉറപ്പായും കാണുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിനിമ എത്ര പേർ കണ്ടു എന്നതല്ല. എന്ത് ചർച്ച ചെയുന്നു എന്നതാണ് പ്രധാനം. സിനിമയിൽ പ്രതിപാദിക്കുന്ന പോലെയുള്ള സംഭവങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടെന്നും കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.

കേരള സ്റ്റോറി താൻ ഉറപ്പായും കാണും. കേരള സ്റ്റോറി ആദ്യം ഭാഗം കണ്ടിരുന്നു. സിനിമ എത്ര പേർ കണ്ടു എന്നതല്ല. എന്ത് ചർച്ച ചെയുന്നു എന്നതാണ് പ്രധാനം. ഇത്തരത്തിലുള്ള സംഭവങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. അതിൽ ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ പോലും ആശങ്ക ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാർട്ടി പറഞ്ഞാൽ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

`കേരള സ്റ്റോറി 2' മലയാളികൾ ഒരേ മനസ്സോടെ ബഹിഷ്കരിക്കുമെന്ന് എ എ റഹീം

വിദ്വേഷ സിനിമയായ `കേരള സ്റ്റോറി 2'നെ മലയാളികൾ ഒരേ മനസ്സോടെ ബഹിഷ്കരിക്കുമെന്ന് എ എ റഹീം എംപി. കേരളത്തിനെതിരെയുള്ള സംഘപരിവാർ പദ്ധതിയാണിത്. കേരളത്തെ എല്ലാ ഭാഗത്തു നിന്നും ഞെരുക്കുന്നു. മറുവശത്ത് മലയാളികളെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നു. ഇത് ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്നും കേരളത്തെ കലാപ ഭൂമിയാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറ‍ഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming