ധനമന്ത്രി 11 ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്ക് ചെലവാക്കിയത് 1,20000 രൂപ

Published : Feb 04, 2018, 01:23 PM ISTUpdated : Oct 04, 2018, 11:46 PM IST
ധനമന്ത്രി 11 ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്ക് ചെലവാക്കിയത് 1,20000 രൂപ

Synopsis

കൊച്ചി: മന്ത്രി കെ.കെ.ശൈലജക്കും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും പിന്നാലെ ചികിൽസക്കായി ഖജനാവിൽ നിന്ന് പണം വാങ്ങിയ കൂടുതൽ നേതാക്കളുടെ കണക്കുകൾ പുറത്തുവരുന്നു. ധനമന്ത്രി തോമസ് ഐസക് കോട്ടയ്ക്കലിലെ ആയുർവേദ ചികിൽസക്കായി വാങ്ങിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ്. വിചിത്രമായ ചില കണക്കുകളും മന്ത്രിയുടെ ബില്ലിൽ കാണാം.

സാന്പത്തിക പ്രതിസന്ധി മറികടക്കാൻ മുണ്ടുമുറുക്കിയുടുക്കണമെന്ന് നാഴികക്ക് നാൽപതുവട്ടം പറയുന്നയാളാണ് ധനമമന്ത്രി തോമസ് ഐസക്. ഇപ്പറയുന്ന മന്ത്രി  മലപ്പുറത്തെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ  നടത്തിയ ചികിൽസയുടെ പേരിൽ സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കിയ പണത്തിന്‍റെ കണക്കുകളാണ് പുറത്തുവരുന്നത്..കഴിഞ്ഞ ഡിസംബ‍ര്‍ 13 മുതൽ 27 വരെ 15 ദിവസം നീളുന്ന ചികിൽസക്ക് ആകെ ചെലവ് 1,20048 രൂപ.

ചികിൽസക്കിടെ മരുന്ന് വാങ്ങിയത്  ചിലവായത് 21990 രൂപ. മുറിവാടക 79200 രൂപ. മരുന്നിന്‍റെയും ചികിൽസയുടെയും മൂന്നിരട്ടിയാണിത്. ചികിൽസക്കിടെ 14 തോർത്തുകൾ വാങ്ങിയതന്‍റെ പണമായി 195 രൂപയും ബില്ലിനൊപ്പം എഴുതി വാങ്ങിയിട്ടുണ്ട്.  തലയിണയുടെ ചെലവിനത്തില്‍ 250 രൂപയും ഖജനാവിൽ നിന്നുതന്നെ. സെക്രട്ടറിയേറ്റിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ എല്ലാവിധ സൗകര്യങ്ങളുമുളള സർക്കാർ ആയുർ‍വേദ ആശുപത്രിയുളളപ്പോഴാണ് ധനമന്ത്രിയുടെ കോട്ടയ്ക്കലിലെ സ്വകാര്യചികിൽസ.

നിയമസഭാ സാമാജികരുടെ ചികിൽസാ ചെലവുകൾക്ക് പരിധി നിശ്ചയിക്കണമെന്നും ഇൻഷൂറൻസ് ഏർപ്പെടുത്തണമെന്നും സർക്കാരിന്‍റെ ബാധ്യത കുറയ്ക്കണമെമന്നുമായിരുന്നു ജസ്റ്റീസ് ജയിംസ് കമ്മിറ്റി മാസങ്ങൾക്കുമുന്പ് ഇടതുസർക്കാരിന് നൽകിയ  ശുപാ‍ർശ. ഈ നിർദേശങ്ങൾ  സെക്രട്ടേറിയിൽ കിടന്ന് പൊടിപിടിക്കുന്പോഴാണ് കാലിയായ ഖജനാവിൽ നിന്നെടുത്ത് ധനമന്ത്രിയടക്കമുളളവരുടെ ചികിൽസ.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
വെനസ്വേലയിൽ കരയാക്രമണം നടത്തി, തുറമുഖത്തെ ലഹരി സങ്കേതം തകർത്തുവെന്ന അവകാശവാദവുമായി അമേരിക്ക