
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ജനറിക് മരുന്നുകള്‍ ക്ഷാമമില്ലാതെ എത്തിക്കാനായി ഈ വര്‍ഷം 319 കോടി രൂപയാണ് സംസ്ഥാന മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനായി ബജറ്റില്‍ വകയിരുത്തിയത്. എന്നാല്‍ മൂന്നു തവണയായി കോര്‍പറേഷന് കിട്ടിയത് 190 കോടി രൂപ മാത്രമാണ്. ടെണ്ടര്‍ വിളിച്ച 70 ശതമാനം മരുന്നുകളും വിതരണത്തിന് എത്തിച്ചു കഴിഞ്ഞു. ഇതിന് ശേഷം കമ്പനികള്‍ക്ക് പണം നല്‍കേണ്ട തിയതികള്‍ പലതുകഴിഞ്ഞിട്ടും തുക നല്‍കാന്‍ ധനവകുപ്പ് തയാറായിട്ടില്ല . മരുന്ന് നല്‍കി 45 ദിവസത്തിനകം പണം നല്‍കണമെന്നതാണ് ടെണ്ടര്‍ വ്യവസ്ഥ. ഇത് ലംഘിക്കപ്പെട്ടതോടെ അടുത്ത വര്‍ഷത്തെ ടെണ്ടറില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് മിക്ക കമ്പനികളും
ടെണ്ടര്‍ വ്യവസ്ഥ ലംഘിച്ചാല്‍ നിയമ നടപടികളിലേക്ക് നീങ്ങാന്‍ മരുന്ന് കമ്പനികള്‍ക്ക് കഴിയുമെങ്കിലും അങ്ങനെ ചെയ്താല്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്നതിനാല്‍ കമ്പനികള്‍ നിയമനടപടി ഒഴിവാക്കുകയാണ്. അതേസമയം സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള തുകയില്‍ 100 കോടിയെങ്കിലും ഉടന്‍ അനുവദിക്കണമെന്ന് കോര്‍പറേഷന്‍ രേഖാമൂലം ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഫയല്‍ ധനവകുപ്പിന്‍റെ പരിഗണനയിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതരും അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam