മുഖ്യമന്ത്രിയായ യോഗിയുടെ സഹോദരന്‍ ചൈനീസ് അതിര്‍ത്തി കാക്കുന്ന സൈനികന്‍

By Web DeskFirst Published Oct 25, 2017, 7:31 PM IST
Highlights

മന: മാധ്യമങ്ങള്‍ ആഘോഷമാക്കിയ സ്ഥാനാരോഹണമായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെത്. യോഗിയുടെ വ്യക്തി ജീവിതത്തിലെ ഓരോ കാര്യങ്ങളും മാധ്യമങ്ങള്‍ ചിഞ്ഞെടുത്ത് പ്രസിദ്ധീകരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് കൂടുതലൊന്നും പുറത്തു വന്നിരുന്നില്ല.

യോഗിയുടെ ഇളയ സഹോദരന്‍ ശൈലേന്ദ്ര മോഹന്‍ ആണ് വാര്‍ത്തയിലെ പുതിയ താരം. ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ ഇളയ സഹോദരന്‍ ചൈന അതിര്‍ഥിയിലെ മനയിലെ സൈനിക യൂണിറ്റില്‍ സുബേദാര്‍ ആണ്. 

ചൈനയുമായി നേരിട്ട് അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തെ പര്‍വ്വത നിരകളിലെ പ്രത്യേക അതിര്‍ത്തി സംരക്ഷണ ദൗത്യവുമായാണ് ഗര്‍വാള്‍ സ്‌കൗട്ട് യൂണിറ്റില്‍ ശൈലേന്ദ്ര സേവനമനുഷ്ഠിക്കുന്നത്. വളരെ പരിമിതമായി മാത്രമെ യോഗി ആദിത്യനാഥിനെ കാണാന്‍ അവസരം ലഭിക്കാറുള്ളു എന്നും അദ്ദേഹം തിരിക്കിലാകുമെന്നും ശൈലേന്ദ്ര ഇന്ത്യ ടുഡേയോട് പറഞ്ഞു.

യോഗി മുഖ്യമന്ത്രിയായ ശേഷം ദില്ലിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയ സംഭവം അദ്ദേഹം ഓര്‍ത്തെടുത്തു. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നും താനും ജേഷ്ടനും ഒരേ രീതിയിലാണ് രാജ്യത്തെ സേവിക്കുന്നതെന്നു ശൈലേന്ദ്ര പറഞ്ഞു.  ശൈലേന്ദ്ര മോഹനൊപ്പം മൂത്ത സഹോദരങ്ങളായ മഹേന്ദ്ര മോഹന്‍, മാന്‍വേന്ദ്ര മോഹന്‍ എന്നിങ്ങനെ മൂന്ന് സഹോദരന്മാരാണ് യോഗി ആദിത്യനാഥിനുള്ളത്.
 

click me!