ലൈംഗിക ആരോപണം: മേഘാലയ ഗവർണർ രാജിവെച്ചു

Published : Jan 27, 2017, 04:07 AM ISTUpdated : Oct 04, 2018, 04:32 PM IST
ലൈംഗിക ആരോപണം: മേഘാലയ ഗവർണർ രാജിവെച്ചു

Synopsis

ഷില്ലോങ്: ലൈംഗിക ആരോപണങ്ങളെ തുടർന്ന് മേഘാലയ ഗവർണർ വി ഷൺമുഖ നാഥൻ രാജിവെച്ചു. രാജ്ഭവനെ ലേഡീസ് ക്ലബ് ആക്കി ഗവർണർ മാറ്റിയെന്നും ഗവർണറെ നീക്കംചെയ്ത് രാജ്ഭവൻറെ അന്തസ്സ് പുനഃസ്ഥാപിക്കാൻ  ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏകദേശം നൂറോളം രാജ്ഭവൻ ജീവനക്കാര്‍ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് രാജി.

രാജ്ഭവൻ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ വാർത്താ എജൻസിയാണ് രാജി വാർത്ത പുറത്തുവിട്ടത്. 67-കാരനായ ഗവർണർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രാജ്ഭവൻ ജീവനക്കാർ ഉന്നയിച്ചിരിക്കുന്നത്.
ഗവർണറുടെ നേരിട്ടുള്ള ഉത്തരവിൽ സ്വകാര്യ കിടപ്പുമുറി വരെ നിരവധി യുവതികളെത്തുന്നതായി പരാതിൽ വ്യക്തമാക്കുന്നു.

ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ സംഘടനകളും ശക്തമായ രംഗത്തെത്തിയിരുന്നു. ഗവർണറുടെ സ്ത്രീകളോടുള്ള പെരുമാറ്റം സംബന്ധിച്ച് മറ്റ് നിരവധി റിപ്പോർട്ടുകളും പുറത്തുവന്ന സാഹചര്യത്തിലാണ് രാജി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ ഉടൻ നൽകും
'ബം​ഗ്ലാദേശിലേക്ക് മടങ്ങില്ല, രാഷ്ട്രീയഹത്യക്കില്ല, നിയമപരമായ സർക്കാരും ജുഡീഷ്യറിയും വരട്ടെ': ഷെയ്ഖ് ഹസീന