രാജകുടുംബത്തിന്‍റെ ഭാഗമാകുന്നതോടെ അഭിനയം ഉപേക്ഷിക്കുമെന്ന് മെഗന്‍ മാര്‍ക്കിള്‍

By Web DeskFirst Published Nov 29, 2017, 5:04 PM IST
Highlights

ലണ്ടന്‍: ബ്രിട്ടനിലെ കിരീടാവകാശി ഹാരി രാജകുമാരനുമായുള്ള വിവാഹത്തിന് ശേഷം അഭിനയം തുടരില്ലെന്ന് അമേരിക്കന്‍ നടി മെഗന്‍ മാര്‍ക്കിള്‍. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് മെഗന്‍ തന്‍റെ ഭാവി പരിപാടി വ്യക്തമാക്കിയത്. 36 കാരിയായ മെഗനും 33 കാരനായ ഹാരിയും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷമാണ്. 

'സ്യൂട്ട്സ്' എന്ന് ജനപ്രിയ പരമ്പരയില്‍ 2011 മുതല്‍ മെഗന്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ രാജകുടുംബത്തിന്‍റെ ഭാഗമാകുന്നതോടെ അഭിനയം പാടെ  ഉപേക്ഷിക്കാനാണ് മെഗന്‍ മാര്‍ക്കിളിന്‍റെ തീരുമാനം. മെഗന്‍റെ തീരുമാനത്തെ പിന്തുണച്ച് കൊണ്ട് പലരും രംഗത്തെത്തി.ശരിയായ തീരുമാനമാണ് മെഗന്‍ എടുത്തതെന്ന് എഴുത്തുകാരന്‍ കാട്രിയോന, ബ്രിട്ടീഷ് മാഗസീനായ കോസ്മോപോളിറ്റന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

click me!