‘ഇന്ത്യ എപ്പോഴാണ് പാക്കിസ്ഥാനിൽ ഭീകരവാദം സ്പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കുക? എന്ന പാക്ക് റിപ്പോർട്ടറുടെ ചോദ്യത്തിന് ‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’ എന്ന് ജയശങ്കർതിരിച്ചടിച്ചു.
ന്യൂയോർക്ക്: ഭീകരവാദത്തെ ഇന്ത്യയുമായി ബന്ധപ്പെടുത്തി ചോദ്യം ചോദിച്ച പാകിസ്ഥാൻ മാധ്യമ പ്രവർത്തകനോട് പൊട്ടിത്തെറിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ 81ാം സമ്മേളനത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിനിടെയാണ് ജയശങ്കർ രൂക്ഷ പ്രതികരണം നടത്തിയത്. ‘ഇന്ത്യ എപ്പോഴാണ് പാക്കിസ്ഥാനിൽ ഭീകരവാദം സ്പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കുക? എന്ന പാക്ക് റിപ്പോർട്ടറുടെ ചോദ്യത്തിന് ‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’ എന്ന് ജയശങ്കർ തിരിച്ചടിച്ചു.
പാക്ക് മാധ്യമപ്രവർത്തകൻ തെറ്റായ ആരോപണങ്ങൾ തുടരുന്നതിനിടെ മന്ത്രിയും സംഘവും പത്രസമ്മേളന വേദി വിട്ടു. ലൈബീരിയൻ വിദേശകാര്യമന്ത്രി സാറ ബെയ്സോളോ ന്യാൻതിക്ക് ഒപ്പം വാർത്താസമ്മേളനം നടത്തവെയായിരുന്നു സംഭവം. ഇന്നലെ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനോട് ഒരു ഇന്ത്യൻ മാധ്യമ പ്രവർത്തക ചോദ്യം ഉന്നയിച്ചത് ചർച്ചയായിരുന്നു. ഭീകരവാദികളെ സംരക്ഷിക്കുന്നത് പാകിസ്ഥാൻ എപ്പോൾ അവസാനിപ്പിക്കും എന്നാണ് മാധ്യമ പ്രവർത്തക ഷെരീഫിനോട് വിളിച്ച് ചോദിച്ചത്.
ഇതിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് പാകിസ്ഥാനിൽ ഇന്ത്യ നടത്തുന്ന ഭീകര പ്രവർത്തനം എപ്പോൾ അവസാനിപ്പിക്കും എന്ന പാക് മാധ്യമത്തിൻറെ ചോദ്യം. ഇതിന് മറുപടിയായി ഒരു ഭീകരവാദ രാജ്യം എന്നോട് ഈ ചോദ്യം ചോദിക്കുന്നു, പോകൂ" എന്ന് ജയശങ്കർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. തുടര്‍ന്ന്, ചോദ്യത്തിനുള്ള മറുപടി വ്യക്തമായി ലഭിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷും മാധ്യമപ്രവർത്തകനോട് വ്യക്തമാക്കി.


