ജമ്മു കശ്മീർ പ്രതിഷേധം: ചർച്ചയ്ക്കുള്ള ശ്രമം വഴിമുട്ടി

By Web DeskFirst Published Sep 18, 2016, 1:51 PM IST
Highlights

ശ്രീനഗര്‍: ജമ്മു കശ്മീരിൽ പ്രതിഷേധം 72-ാം ദിനത്തിലേക്ക് കടന്നപ്പോൾ പ്രശ്ന പരിഹാരത്തിനുള്ള നീക്കങ്ങൾ വഴിമുട്ടി. ചർച്ചയ്ക്കുള് ശ്രമം പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുകശ്മീർ മുഖ്യമന്ത്രി മഹബൂബ മുഫ്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ടെലിഫോണിൽ വിളിച്ചു. ജമ്മു കശ്മീരിൽ പ്രശ്നപരിഹാരത്തിന് എല്ലാവരുമായും ചർച്ച എന്ന പ്രമേയം സർവ്വകക്ഷി യോഗം പാസാക്കിയിട്ട് പത്തു ദിവസമായി. എന്നാൽ ഇതിനുള്ള എല്ലാ നീക്കവും വഴിമുട്ടി നില്‍ക്കുകയാണ്.

വിഘടനവാദികളും സർക്കാരും ഒത്തുതീർപ്പിനില്ല എന്ന നിലപാട് എടുത്തതോടെ പ്രതിസന്ധി രൂക്ഷമായി. രാഷ്ട്രീയപരിഹാരത്തിനുള്ള നീക്കങ്ങൾ സജീവമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യന്ത്രി മഹബൂബ മുഫ്തി സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയെ ടെലിഫോണിൽ വിളിച്ചു. ശ്രീനഗറിൽ സിപിഎം എംഎൽഎ യുസഫ് തരിഗാമിയും എല്ലാവരെയും ഒരു മേശയ്ക്കു ചുറ്റും കൊണ്ടു വരാൻ ചില നീക്കങ്ങൾ നടത്തി.

എന്നാൽ പ്രശ്നം പരിഹരിക്കാൻ ഇരുപക്ഷത്തും താല്പര്യം കാണുന്നില്ലെന്ന് ഒന്നിലധികം തവണ ഭീകരാക്രമണം നേരിട്ട തരിഗാമി പറഞ്ഞു. വിഘടനവാദി നേതാവ്സ യ്യിദ് അലി ഷാ ഗിലാനിയെ യെച്ചൂരി അങ്ങോട്ടു പോയി കാണാൻ ശ്രമിച്ചതിനെ തരിഗാമി ന്യായീകരിച്ചു. ഇതുവരെ ക്രമസമാധാന ചുമതല പോലീസിനും സിആർപിഎഫിനും വിട്ടു കൊടുത്ത് കരസേന കശ്മീരിൽ ബാരക്കുകളിൽ തങ്ങുകയായിരുന്നു. എന്നാൽ ഇന്നത്തെ ആക്രമണത്തോടെ കസേനയ്ക്ക് പ്രതിഷേധം നേരിടുന്നതിൽ കൂടുതൽ പങ്ക് നല്‍കാൻ സാധ്യതയുണ്ട്.

click me!