ഇവാന രാജ്യത്തെ പ്രഥമ വനിതയല്ല, ട്രംപിന്‍റ ആദ്യ ഭാര്യ: മെലാനിയ ട്രംപ്

Published : Oct 10, 2017, 08:50 AM ISTUpdated : Oct 04, 2018, 07:51 PM IST
ഇവാന രാജ്യത്തെ പ്രഥമ വനിതയല്ല, ട്രംപിന്‍റ ആദ്യ ഭാര്യ: മെലാനിയ ട്രംപ്

Synopsis

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രഥമ വനിത താനാണെന്ന ട്രംപിന്‍റെ മുന്‍ഭാര്യ ഇവാനയുടെ പ്രസ്താവനയ്ക്ക്  മറുപടിയുമായി മെലാനിയ ട്രംപ്. കഴിഞ്ഞ ആഴ്ച്ചയാണ് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രഥമ വനിത താനാണെന്ന് ഇവാന പറഞ്ഞത്. ട്രംപിന്‍റെ ആദ്യ ഭാര്യ താനാണ് അതുകൊണ്ട് തന്നെ പ്രഥമ വനിതയും താനാണെന്നാണ് ഇവര്‍ പറഞ്ഞത്. 

ഇവാന ട്രംപിന്‍റെ ആദ്യ ഭാര്യയാണെന്നും എന്നാല്‍ താന്‍ പ്രഥമ വനിതയാണെന്നും വ്യക്തമാക്കിയാണ് മെലാനിയ തിരിച്ചടിച്ചത്. ഇവാനയുടെ പ്രസ്താവനകളില്‍ പ്രത്യേകിച്ച് വസ്തുതകള്‍ ഒന്നുമില്ലെന്നും  ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റാനുള്ള  ബഹളം വെയ്ക്കല്‍ മാത്രമാണിത്  എന്നുമാണ് മെലാനിയ പറയുന്നത്.  

ഒക്ടോബര്‍ 10 നാണ് ഇവാന രചിച്ച റെയ്സിങ്ങ് ട്രംപ് പുറത്തിറങ്ങുന്നത്. ട്രംപും ഇവാനയും തമ്മിലുണ്ടായിരുന്ന 13 വര്‍ഷങ്ങള്‍ നീണ്ട വിവാഹ ബന്ധം 1990 ല്‍ അവസാനിക്കുകയായിരുന്നു. ട്രംപിന് മാര്‍ല എന്ന  യുവതിയുമായി ഉണ്ടായിരുന്ന പ്രണയമാണ് കാരണം.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ച അഭിമാന പദ്ധതിക്ക് കുരുക്ക്; പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള പദ്ധതിക്ക് ഡിപിസി അംഗീകാരം നിഷേധിച്ചു
പ്രാരാബ്‌ദം പിടിമുറുക്കുന്ന ജീവിതത്തിൻ്റെ ട്രാക്ക് മാറ്റി വാവ സുരേഷ്, 'പാമ്പുകളെ പിടിച്ച് മാത്രം ജീവിക്കാനാവില്ല'; ട്രാവൻകൂർ രുചി പുതിയ സംരംഭം