വിവാഹമോചനം ചെയ്ത ഭാര്യയെ യുവാവ് കൊലപ്പെടുത്തി

Published : May 25, 2017, 05:05 PM ISTUpdated : Oct 04, 2018, 06:33 PM IST
വിവാഹമോചനം ചെയ്ത ഭാര്യയെ യുവാവ് കൊലപ്പെടുത്തി

Synopsis

കോയമ്പത്തൂര്‍: വിവാഹമോചനം ചെയ്ത ഭാര്യയെ യുവാവ് തലയ്ക്കടിച്ചു കൊന്നു. കോയമ്പത്തൂര്‍ സ്വദേശിയായ കെ. കണ്ണപ്പനാണ് മുന്‍ ഭാര്യ കെ. സെല്‍വിയെ (35) തലയ്ക്കടിച്ച് കൊന്നത്. ഒരു മാസം മുമ്പായിരുന്നു ഇവര്‍ വിവാഹമോചിതരായത്. വിവാഹമോചനത്തെ തുടര്‍ന്ന് ജീവനാംശമായി കണ്ണപ്പന്റെ കൃഷിസ്ഥലം സെല്‍വിക്ക് നല്‍കിയിരുന്നു. 

പതിനാല് വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവരും 2009 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. പൊള്ളാച്ചി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 2ല്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ മാസമാണ് കോടതി വിവാഹമോചനം അനുവദിച്ചത്. കൂലിപ്പണിക്കാരനാണ് കണ്ണപ്പന്‍. തന്‍റെ ഏക സമ്പാദ്യമായിരുന്ന കൃഷിസ്ഥലം ഭാര്യയ്ക്ക് നല്‍കേണ്ടി വന്നതിന്റെ വിരോധമാണ് കൊലപാതക കാരണമെന്നാണ് പോലീസ് നിഗമനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാന്‍, നിയന്ത്രണത്തിനുള്ള മോദിയുടെ അഭ്യർത്ഥന കഴിവുകേടിന്‍റെ തെളിവ്:രാഹുല്‍ഗാന്ധി
മോഷ്ടിക്കാൻ വരാത്തതിലുള്ള വിരോധത്താൽ വെട്ടി, പഴവങ്ങാടിയിൽ വച്ച് പരസ്പരം ആക്രമണം നടത്തിയ ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ