വാട്‍സ്ആപ്പ് സന്ദേശം: മനോദൗർബല്യമുള്ള യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്നു കനാലില്‍ തള്ളി

Web Desk |  
Published : Jul 23, 2018, 05:52 PM ISTUpdated : Oct 02, 2018, 04:19 AM IST
വാട്‍സ്ആപ്പ് സന്ദേശം: മനോദൗർബല്യമുള്ള യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്നു കനാലില്‍ തള്ളി

Synopsis

കുട്ടികളെ തട്ടികൊണ്ട് പോകുന്നുവെന്ന് പ്രചരണം യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്നു

ഭോപ്പാൽ: രാജ്യത്തെ നടുക്കി വീണ്ടും ആൾക്കൂട്ട കൊലപാതകം. മധ്യപ്രദേശിലെ സിംഗ്രോളിയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന വാട്സാപ്പ് സന്ദേശം പ്രചരിച്ചതിനു പിന്നാലെയാണ് യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്നത്.

മോർബ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാദ്ഘട്ട് ഗ്രാമത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന യുവതിയെയാണ് ഒരുകൂട്ടം യുവാക്കൾ ആക്രമിച്ചത്. ഗുരുതരമായി മർദനമേറ്റ യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷമം ആരംഭിച്ചു.

ശനിയാഴ്ചയാണ് സംഭവം നടന്നത്. ആറ് മാസമായി യുവതി പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് ഇവരുടെ മൃതദേഹം കണ്ടെടുക്കുന്നത്. കാടിനടുത്തെ കനാലില്‍ മൃതദേഹം കണ്ടവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മമ്മൂട്ടിയുടെ പത്മ പുരസ്‌കാര നേട്ടം: ഞങ്ങൾക്ക് ഇപ്പോഴെങ്കിലും ആ സന്തോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി
വമ്പൻ പ്രഖ്യാപനവുമായി വ്യവസായ മന്ത്രി പി രാജീവ്; 'എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ ഷോപ്പ് ആരംഭിക്കും'