
ശോഭനയുടെ മരണശേഷം മാനസികാസ്വാസ്ഥ്യമുള്ള അവരുടെ മകളോടുള്ള അവഗണന തുടരുകയാണ്. ആശുപത്രിയില്‍ കുട്ടിയെ പരിചരിക്കാൻ ബന്ധുക്കളാരും തയ്യാറായില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. യുവതി 7 ദിവസം മുമ്പാണ് ഭക്ഷണം കഴിച്ചതെന്ന് ഇവരെ പരിശോധിച്ച ഡോക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
യുവതിയുടെ സംരക്ഷണചുമതല ആരെ ഏല്‍പ്പിക്കണമെന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് സബ് കളക്ടര്‍ അദീല അബ്ദുള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശോഭനയുടെ മരണകാരണം വ്യക്തമാകാൻ രാസപരിശോധനഫലം വരണമെന്നും സബ്കളക്ടര്‍ പറഞ്ഞു
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെയാണ് ശോഭനയുടെ മൃതദേഹം എടപ്പാളിലെത്തിയത്.ഞായറാഴ്ച രാത്രിയോടെയാണ് മരണം നടന്നതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam