
കടയില്‍ ആക്രമിച്ച് കയറിയ ആയുധധാരികളെ മുളക് പൊടി കൊണ്ട് നേരിട്ട് കടയുടമ. കടയില്‍ അതിക്രമിച്ച് കയറി, ആയുധം കാണിച്ച് സാധനങ്ങള്‍ കൊള്ളയടിക്കുന്നതി പതിവ് ആയപ്പോഴാണ് വ്യാപാരി മുളക് പൊടി കൊണ്ട് പ്രതിരോധം തീര്‍ത്തത്. മൂന്നു പേരടങ്ങിയ സംഘമാണ് കടയില്‍ എത്തിയത്. മുഖം മറച്ചിരുന്നെങ്കിലും കണ്ണ് മൂടാതെയുള്ള മോഷണത്തിനാണ് വ്യാപാരി അറുതി വരുത്തിയത്. വ്യാപാരിയുടെ പെട്ടന്നുള്ള ആക്രമണത്തില്‍ അക്രമികള്‍ ഓടി രക്ഷപെടുകയായിരുന്നു. പെട്ടന്നുള്ള മുളക് പൊടി ആക്രമണത്തില്‍ പതറിയ അക്രമികള്‍ വ്യാപാരിക്ക് നേര വെടിയുതിര്‍ത്തെങ്കിലും വെടിയേല്‍ക്കാതെ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു കടയുടമ.
ലണ്ടനിലെ ലൂട്ടന്‍ എന്നയിടത്താണ് അക്രമണം. ഗണേഷ് കുമാര്‍ എന്നയാളുടെ കടയിലാണ് അക്രമികള്‍ ഇരച്ച് കയറിയത്. തോക്ക് ചൂണ്ടി പണപ്പെട്ടി തുറക്കാന്‍ അക്രമികളിലൊരാള്‍ ആവശ്യപ്പെട്ടു. പണപ്പെട്ടി തുറക്കാന്‍ കുനിഞ്ഞ ഗണേഷ് കുമാര്‍ കൗണ്ടറിനടുത്ത് സൂക്ഷിച്ച മുളക് പൊടി അക്രമികളുടെ നേരം പ്രയോഗിക്കുകയായിരുന്നു. അക്രമികളിലൊരാള്‍ക്ക് നേരെ ചെറുത്ത് നില്‍പ് ഉണ്ടായതോടെ മറ്റുള്ളവരും ഗണേഷ് കുമാറിന് നേരെ തിരിഞ്ഞു.
കൗണ്ടറിന് സമീപമുള്ള സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് അക്രമണം പുറത്തറിയുന്നത്. തുടര്‍ച്ചയായുള്ള കൊള്ളയടിക്കലില്‍ പ്രതികളെ കണ്ടെത്താതെ വന്നതോടെയാണ് മുളക് പൊടിയെ ആശ്രയിച്ചതെന്നാണ് കടയുടമയുടെ പ്രതികരണം. എന്തായാലും ഇത്തവണ മോഷണ ശ്രമം പൊളിഞ്ഞെന്ന് മാത്രമല്ല, ഇനി കള്ളന്മാര്‍ കടയിലേക്ക് തിരികെ വരാനുള്ള സാധ്യതകളും കുറവാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam