പുതുവൈപ്പിലെ പൊലീസ് നടപടി തെറ്റെന്ന് മന്ത്രി മേഴ്‍സിക്കുട്ടിയമ്മ

Published : Jun 19, 2017, 12:03 PM ISTUpdated : Oct 05, 2018, 02:29 AM IST
പുതുവൈപ്പിലെ പൊലീസ് നടപടി തെറ്റെന്ന് മന്ത്രി മേഴ്‍സിക്കുട്ടിയമ്മ

Synopsis

കൊച്ചി: പുതുവൈപ്പില്‍ സമരക്കാരെ തല്ലിച്ചതച്ച പൊലീസിന്റെ നടപടിക്കെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്ത്. സമരങ്ങളെ അടിച്ചമർത്തുന്നത് സർക്കാർ നിലപാടല്ലെന്നും പുതുവൈപ്പിലെ പൊലിസ് നടപടി തെറ്റാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ നടന്ന ചര്‍ച്ചയില്‍ ഐ.ഒ.സിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുമെന്ന് സമരക്കാർക്ക് ഉറപ്പ്കൊടുത്തിരുന്നില്ല. എന്നാല്‍ ചർച്ചയിലെ തീരുമാനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സി.പി.ഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗതാഗത മന്ത്രാലയത്തിന്റെ സുപ്രധാന നടപടി, ജനങ്ങൾക്ക് ആശ്വാസം, ടോൾ ബൂത്തിൽ ഫാസ്റ്റാഗ് ഇല്ലെങ്കിൽ ഇരട്ടിപ്പണം വേണ്ട
വനിതാ ലീഗ് നേതാവിൻ്റെ മുനാഫിഖ് പരാമർശം; വ്യക്തിപരമായി പരാതിയില്ല, അവരുടെ അറിവില്ലായ്മയായി കരുതുന്നുവെന്ന് ഷാനവാസ് പാദൂർ