നാടുവിട്ടവരിൽ ഒരാളുടെ സന്ദേശമെത്തി

By Web DeskFirst Published Jul 12, 2016, 4:38 AM IST
Highlights

കാസർകോട്: പടന്നയില്‍ നിന്നും നാടുവിട്ട റിഫൈല വീട്ടിലേക്ക് സന്ദേശമയച്ചു. സുരക്ഷിതരെന്നും ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നുമാണ് സന്ദേശം പറയുന്നു. വാട്ട്സ്ആപ്പില്‍ വോയ്സ് മെസേജ് ആയാണ് സന്ദേശം എത്തിയത്. പടന്നയിൽ നിന്ന് നാടുവിട്ട ഇജാസിന്‍റെ ഭാര്യയാണ് റിഫൈല. 

റിഫൈലയുടെ വോയ്സ് മെസേജ് അച്ഛന് ഞായറാഴ്ച രാത്രിയാണ് കിട്ടിയത്. സന്ദേശം അന്വേഷണസംഘത്തിന് കൈമാറിയെന്ന് ബന്ധുക്കൾ. എവിടെയാണ് ഇപ്പോഴുള്ളതെന്ന് റിഫൈല വിശദീകരിച്ചിട്ടില്ല. 

click me!