സുഡാനിലെ ആഭ്യന്തര കലഹത്തിന് താൽക്കാലിക ശമനം

By Web DeskFirst Published Jul 12, 2016, 4:31 AM IST
Highlights

തെക്കൻ സുഡാനിലെ ആഭ്യന്തര കലഹത്തിന് താൽക്കാലിക ശമനം. സൈന്യവും വിമത പോരാളികളും  വെടി നിർത്തൽ പ്രഖ്യാപിച്ചു. നേരത്തെ ഐക്യരാഷ്ട്ര സഭ ഇരു വിഭാഗത്തോടും പ്രശ്ന പരിഹാരത്തിന് നിർദ്ദേശിച്ചു. നാലു നാൾ നീണ്ടു നിന്ന പോരാട്ടങ്ങൾക്കൊടുവില്‍ സുഡാനിൽ സംഘർഷത്തിന് അയവ് വരുന്നത്. പ്രസിഡന്‍റ് സൽവാ കീറും വൈസ് പ്രസിഡന്‍റ് റീക് മാച്ചറും വെടിനിർത്തലിന് ആഹ്വാനം നൽകി.

ഇരുവരേയും പിന്തുണയ്ക്കുന്ന വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 200 ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർ.സംഘർഷം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്രസഭ അടിയന്തിര യോഗം ചേർന്ന്  നിർദ്ദേശിച്ചെങ്കിലുതലസ്ഥാനമായ  ജൂബയിൽ  സംഘർഷം തുടങ്ങുകയായിരുന്നു.

തെരുവുകളിൽ വെടിവയ്പും സ്ഫോടനവും തുടർന്നു. നൂറു കണക്കിനാളുകള്‍ ഇവിടെ നിന്ന് പലായനം ചെയ്തത്. പരസ്പരം സഹകരിച്ച് മുന്നേറുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. 

സുഡാനിലെ ആക്രമണം അപലപനീയവും ഞെട്ടിപ്പിക്കുന്നതുമാണെന്നും രക്ഷാസമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. സുഡാനിലേക്ക് കൂടുതൽ സമാധാന സേനയെ അയക്കുമെന്നും യുഎൻ അറിയിച്ചു.

click me!