
തൊണ്ണൂറു മിനിട്ടും മൈതാനത്ത് നിറഞ്ഞ് നിൽക്കാൻ ചെറിയ കായികക്ഷമതയല്ല ഓരോ ഫുട്ബോൾ കളിക്കാരനും വേണ്ടത്. അതിനുവേണ്ടി ഓരോ കളിക്കാരനും ഓരോ തരത്തിലാണ് ഭക്ഷണ ക്രമം പോലും. മത്സരത്തിനിറങ്ങുന്നതിന് പത്ത് ദിവസം മുൻപേ തുടങ്ങും മെസിയുടെ പരിശീലന ,ഭക്ഷണക്രമം.
മൈതാനത്തെ അതിവേഗത്തിലുള്ള മുന്നേറ്റങ്ങൾ. എതിരാളികളെ വെട്ടിച്ച് നീങ്ങാനുള്ള കഴിവ്. ഇതെല്ലാം നിലനിര്‍ത്തണമെങ്കിൽ ശരീരത്തിന്‍റെ ഭാരം നിര്‍ണ്ണായകമാണ്. ഇതിനായി മാണ് ഓരോ താരത്തിനും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സരത്തിന് പത്ത് ദിവസം മുൻപേ തുടങ്ങും മെസിയുടെ ഭക്ഷണ നിയന്ത്രണം.
കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം പത്ത് ദിവസം മുൻപേ ഉപേക്ഷിക്കും. പ്രോട്ടീൻ അടങ്ങിയ പാനീയങ്ങൾ ദിവസം മൂന്ന് നേരം കഴിക്കും.
അഞ്ച് ദിവസം മുൻപ് ഭക്ഷണക്രമത്തിൽ വീണ്ടും മാറ്റം വരുത്തും. ഡയറ്റീഷ്യൻ നിര്‍ദ്ദേശിക്കുന്ന മറ്റ് ഭക്ഷണത്തിനൊപ്പം മഞ്ഞൾപ്പൊടി, ചുവന്ന മുളക് , മല്ലിയില, ഇഞ്ചി എന്നിവ ഉൾപ്പെട്ട പച്ചക്കറി സൂപ്പും ഉൾപ്പെടുത്തും.ശരീരത്തിലെ രക്തത്തിന്‍റെ അളവ് കൃത്യമായി നിലനിര്‍ത്താനാണ് ഇത്.
മത്സരത്തിന്റെ തലേ ദിവസം വീണ്ടും ഭക്ഷണക്രമത്തിൽ മാറ്റം കൊണ്ടുവരും. മീനും ചിക്കനും ഭക്ഷണത്തിൽ ഉൾപ്പെടുത്തും. ഒപ്പം പുഴുങ്ങിയ പച്ചക്കറിയും ഉരുളക്കിഴങ്ങും പഴങ്ങളും മത്സരത്തലേന്ന് ധാരാളമായി കഴിക്കും. മസിലുകൾക്ക് ബലം നൽകാനും പരിശീലന സമയത്തുണ്ടാകുന്ന ക്ഷീണം മാറ്റാനുമാണ് ഭക്ഷണക്രമത്തിലെ ഈ മാറ്റം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam