മെസി മാർച്ചിൽ വരുമെന്ന് കായികമന്ത്രി, 2 ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നുവെന്ന് വി അബ്ദുറഹ്മാൻ

Published : Nov 03, 2025, 11:31 AM IST
Lionel Messi

Synopsis

വിഷൻ 2031 കായിക സെമിനാർ വേദിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം

മലപ്പുറം: മെസ്സി കേരളത്തില്‍ വരുമെന്ന  അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ്അർജന്‍റീന  ഫുട്ബാൾ ടീമിന്‍റെ  മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നൽകിയെന്നു വി അബ്ദു റഹ്മാൻ പറഞ്ഞു. നവംബറിൽ കളി നടക്കേണ്ടത് ആയിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു.

മെസിയും അർജൻറീനയും ഈ വർഷം കൊച്ചിയിലേക്കെത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഔദ്യോഗികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ, നവീകരണത്തിനെന്ന പേരിൽ കൊച്ചി സ്റ്റേഡിയം പൊളിച്ചിട്ടത് എന്തിനാണ്, ഇനി പഴയപടി എപ്പോഴാകും, കരാർ വ്യവസ്ഥകൾ എന്തൊക്കെയാണ്, സ്പോൺസറെ കണ്ടെത്തിയത് എങ്ങനെയാണ് തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സർക്കാർ തന്നെയാണ് മുട്ടിൽ മരം മുറികേസിലെ പ്രതികളെ സ്പോൺസറാക്കിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു