
മെക്സിക്കന്‍ സിറ്റി: തെക്കന്‍ മെക്സിക്കന്‍ തീരത്തുണ്ടായ 8.1 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ശക്തമായ ഭൂചലത്തില്‍ രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. മെക്സിക്കന്‍ സമയം രാവിലെ 12.49നാണ് ചലനം അനുഭവപ്പെട്ടത്. മെക്സിക്കയ്ക്ക് പുറമെ പനാമ, എല്‍സാവദോര്‍, കോസ്റ്റാറിക്ക, നിക്വാരാഗ, ഹോണ്ടുറാസ്, ഇക്വഡോര്‍ എന്നീ രാജ്യങ്ങളുടെ തീരങ്ങളിലും സുനാമിത്തിരകള്‍ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്.
മെക്സിക്കന്‍ സിറ്റിക്ക് 600 മൈല്‍ അകലെയാണ് ഭുകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. അയല്‍രാജ്യമായ ഗ്വാട്ടിമാലയിലും ചലനം അനുഭവപ്പെട്ടു.മെക്സിക്കന്‍ തീരത്ത് 2.3 അടി ഉയരത്തില്‍ ഇതിനോടകം തിരമാലകള്‍ ഉയര്‍ന്നതായി പസഫിക്ക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. റിക്ടര്‍ സ്കെയിലില്‍ 5 രേഖപ്പെടുത്തിയ നാല് തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam