
വാഷിങ്ടണ്‍ : ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ആണവ-മിസൈല്‍ ഭീഷണികള്‍ ഉയര്‍ത്തുന്ന ഉത്തരകൊറിയയ്ക്ക് എതിരെ സൈനിക നടപടി കൈക്കൊള്ളാന്‍ താത്പര്യപ്പെടുന്നില്ലെന്നും എന്നാല്‍, തങ്ങളുടെ ഭാഗത്തു നിന്നും സൈനിക നടപടി തുടങ്ങിയാല്‍ അത് ഉത്തരകൊറിയ അതിജീവിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഉത്തരകൊറിയ കഴിഞ്ഞ ദിവസം നടത്തിയ ഹൈഡ്രജന്‍ ബോബ് പരീക്ഷണം വിജയകരമായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ നിലയിലാണ്. ഉത്തരകൊറിയയ്ക്ക് എതിരെ കര്‍ശന ഉപരോധം ഏര്‍പ്പെടുത്താനുള്ള കരട് പ്രമേയം യു.എന്‍ രക്ഷാ സമിതി അംഗങ്ങള്‍ക്ക് അമേരിക്ക കൈമാറിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam