മൈക്രോ ഫിനാൻസ് തട്ടിപ്പ്: അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

By Web DeskFirst Published Apr 5, 2018, 1:21 PM IST
Highlights
  • അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
  • ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥന് ഉത്തരം നല്‍കണം

കൊച്ചി: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട്‌ ഹൈക്കോടതി. കേസിലെ പ്രധാന ആക്ഷേപം, അഴിമതി തുടങ്ങിയത് എന്ന് മുതൽ എന്നിവയിൽ വിശദീകരണം നൽകണം. പിന്നോക്ക ക്ഷേമ വികസന കോർപ്പറേഷൻ മുൻ എംഡി നജീബ് എന്നുവരെ അഴിമതിയിൽ ഉൾപ്പെട്ടിരുന്നു എന്നും വിശദീകരിക്കണം.

കേസിന്‍റെ ആരോപണം എന്താണ്? എന്ന് മുതലാണ് വക മാറ്റി ചെലവഴിച്ചത്? നജീബ് എന്നുവരെ ഉൾപ്പെട്ടിരുന്നു? എന്നവയാണ് ചോദ്യങ്ങള്‍. കേസ് വിശദമായി പഠിച്ചതിന് ശേഷം വരൂ എന്നും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചു. മൈക്രോ ഫിനാൻസ് ഫണ്ട് വക മാറ്റിയതിന്റെ രേഖകൾ ഹാജരാക്കണം എന്നും കോടതി നിർദേശം നൽകി. കേസിലെ തെളിവുകളുടെ പകർപ്പ് നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വിജിലൻസ് അറിയിച്ചു.

ഇടക്കാല അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ നൽകിയ ഹർജിയിൽ സിംഗിൾ ബഞ്ച് മൂന്ന് മണിക്ക് വീണ്ടും വാദം കേൾക്കും. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു നിർത്തിയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം. 

 

 

 

click me!