തുമ്പമണ്ണിൽ തട്ടുകടയ്ക്ക് തീ പിടിച്ചു. ഇന്ന് വൈകീട്ട് ഏഴുമണിയോടെ ആയിരുന്നു തീപിടുത്തം ഉണ്ടായത്. ഗ്യാസ് സിലിണ്ടർ ചോർന്നാണ് തീപിടുത്തം ഉണ്ടായത്.
- Home
- News
- Kerala News
- Malayalam news live: ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു; കടയിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു
Malayalam news live: ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു; കടയിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു

മല്ലപ്പള്ളി സ്വദേശികളുടെ പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്ക് പുതുജീവിതമേകും. ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ എത്തിച്ച അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കുകയാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയിൽ കരൾ മാറ്റിവെക്കുന്നത്. അതി സങ്കീർണമായ ശസ്ത്രക്രിയ തുടരുകയാണ്.
Malayalam news live ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു; കടയിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു
Malayalam news live എസ്എഫ്ഐക്കാരുടെ പരാതിയിൽ പൊലീസുകാരനെതിരെ ജാമ്യമില്ലാ കേസ്; സേനയിൽ പ്രതിഷേധം, മിണ്ടാതെ പൊലീസ് സംഘടനകൾ
എസ്എഫ്ഐക്കാർ മർദിച്ച പൊലീസുകാരനെതിരെ കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുൻ റോയിക്കെതിരെ കേസെടുത്തത്.
Malayalam news live പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി; വഞ്ചിയൂർ പൊലീസ് കേസെടുത്തു
കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. എആർ ക്യാമ്പിലെ പൊലീസുകാരനായ മിഥുൻ റോയിക്കാണ് മർദനമേറ്റത്.
Malayalam news live ബ്ലാക്ക് വെനം അക്കൗണ്ടിന്റെ ഉടമയെ തേടി പൊലീസ്, 30 ഫോളേവേഴ്സും അപ്രത്യക്ഷരായി, ചോറ്റാനിക്കരയിലെ ആദിത്യയുടെ മരണത്തിൽ ദുരൂഹതയൊഴിയുന്നില്ല
നിരവധി കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങളുണ്ടായിരുന്ന ഇന്‍സ്റ്റ അക്കൗണ്ടാണിത്. മുപ്പതിലേറെ പേര്‍ പിന്തുടര്‍ന്നിരുന്നതാണ് ഈ അക്കൗണ്ട്. എന്നാല്‍ ആദിത്യയുടെ മരണത്തിനു ശേഷം ബ്ലാക്ക് വെനം പേജിനെ പിന്തുടര്‍ന്നിരുന്നവരെല്ലാം ഈ പേജിനെ അണ്‍ഫോളോ ചെയ്തു.
Malayalam news live തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ഗുരുതര പരിക്ക്, കാർ കടയിലേക്കും ഇടിച്ചു കയറി
ലഹരി വസ്തുക്കള്‍ ഉപയോഗിച്ചില്ലെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയെന്നും ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും പൊലീസ് പറയുന്നു. വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം.
Malayalam news live ഛത്തീസ്ഗഡിൽ വൻ ആയുധശേഖരം പിടികൂടി ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസ്; പിടികൂടിയത് മാവോയിസ്റ്റുകൾ ഒളിപ്പിച്ച ആയുധങ്ങൾ
ഛത്തീസ്ഗഡിൽ ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസ് വൻ ആയുധശേഖരം പിടികൂടി. വനത്തിൽ നാല് ഇടങ്ങളിൽ നിന്നുമാണ് ആയുധ ശേഖരം കണ്ടെത്തിയത്.
Malayalam news live നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ആൾക്ക് പരിക്ക്
ഉടൻതന്നെ ഇരുവരെയും ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അനസ് മരിച്ചു. ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു
Malayalam news live കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ, കുത്തേറ്റത് സ്റ്റേഷന് മുന്നിൽവെച്ച്
കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു. എസ് ഐ ഷാഫിക്കാണ് കുത്തേറ്റത്. കുത്തിയ ആൾ പിടിയിലായി. വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് ആണ് പിടിയിലായത്.
Malayalam news live ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
നാൽപത്തി നാലാമത്തെ കേസായി പരിഗണനയ്ക്ക് എത്തും. ഒമ്പത് അംഗ ബെഞ്ച് രൂപീകരിക്കുന്നതിലും തീരുമാനം ഉണ്ടാകും.
Malayalam news live ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത; 14കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു; അച്ഛനുൾപ്പെടെ 3 പേർ അറസ്റ്റിൽ
ബന്ധുവായ സുഹൃത്തിനോടാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അച്ഛനുൾപ്പെടെ 3 പേർ അറസ്റ്റിലായിട്ടുണ്ട്. 4 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.
Malayalam news live പഹൽഗാം ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി വാട്ട്സ് ആപ്പ് കോൾ, കണ്ണൂരിലെ വയോധികയ്ക്ക് നഷ്ടമായത് 1.58 കോടി, കേസെടുത്ത് സൈബർ പൊലീസ്
സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്ട്സ് ആപ്പ് കോളിൽ ബന്ധപ്പെട്ട സംഘം വയോധികയുടെ ആധാർ കാർഡ്, പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരിശോധനക്കിടെ കണ്ടെത്തിയെന്നും ഭീകരർക്ക് പണം കൈമാറിയോ എന്ന് സംശയിക്കുന്നതായും വയോധികയെ പറഞ്ഞു വിശ്വസിപ്പിച്ചു.
Malayalam news live അധികാര സ്ഥാനങ്ങളിലുള്ളവർക്ക് വിരമിച്ച് 20 വർഷങ്ങൾക്ക് ശേഷം മാത്രം പുസ്തകം എഴുതാം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ
എം എം നരവനേയുടെ പുസ്തകം വിവാദമായതിന് പിന്നാലെ അധികാര സ്ഥാനങ്ങളിൽ ഉള്ളവർ പുസ്തകം എഴുതുന്നതിൽ കൂടുതൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. വിരമിച്ച് 20 വർഷങ്ങൾക്ക് ശേഷം മാത്രമാകും ഇനി മുതൽ പുസ്തകങ്ങൾ എഴുതാനും പ്രസിദ്ധീകരിക്കാനും സാധിക്കൂ.
Malayalam news live കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി; സംഭവം പരവൂരിൽ, തെരച്ചിൽ ഊർജിതം
പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി. അയത്തിൽ സ്വദേശികളായ കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. തെരച്ചിൽ ആരംഭിച്ചു.
Malayalam news live കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേര്‍ അറസ്റ്റിൽ, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം മണക്കാട് വയോധികയെ ആക്രമിച്ച് ഏഴരപ്പവൻ സ്വർണം കവർന്ന സംഭവത്തിൽ നാലുപേര്‍ പിടിയിലായി. ഷീബ, റീന, ശരത്, രാജൻ എന്നിവരാണ് അറസ്റ്റിലായത്. വയോധിക താമസിക്കുന്ന അപാര്‍ട്ട്മെന്‍റിലെ താമസക്കാരിയാണ് പിടിയിലായ റീന
Malayalam news live ലോകത്തെ ഞെട്ടിച്ച് വീണ്ടും എപ്സ്റ്റീൻ, ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ട് ഡോക്ടർ, 'എപ്സ്റ്റീന്റേത് ആത്മഹത്യയല്ല, ശ്വാസം മുട്ടിച്ച് കൊന്നതെന്ന് സംശയം'
അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീന്റെ മരണം ആത്മഹത്യയല്ലെന്നും അദ്ദേഹത്തെ ശ്വാസം മുട്ടിച്ച് കൊന്നതാകാനാണ് സാധ്യതയെന്നും വെളിപ്പെടുത്തുകയാണ് പ്രമുഖ പതോളജിസ്റ്റ് ഡോ.മൈക്കൽ ബാഡൻ.
Malayalam news live മഞ്ചേശ്വരത്ത് കന്നുകാലികളുമായി എത്തിയ 2 യുപി സ്വദേശികൾക്ക് ക്രൂരമർദനം; 5 പേർക്കെതിരെ കേസെടുത്ത് പൊലീസ്
പുലർച്ചെ ഒന്നരയോടെയാണ് കാസർകോട് മഞ്ചേശ്വരത്ത് പാലക്കാട് നിന്ന് കൊണ്ടുവന്ന കന്നുകാലികളെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ ചില യുവാക്കളെത്തി തടയുകയായിരുന്നു. ഇവിടെ കന്നുകാലികളെ ഇറക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് തടഞ്ഞതെന്ന് ഉത്തർപ്രദേശ് സ്വദേശികൾ പറയുന്നു.
Malayalam news live കാറിനകത്ത് യുവാവിനെയും യുവതിയെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, കാറിനകത്ത് നിന്ന് തോക്കുകളും വെടിയുണ്ടകളും, സംഭവം യുപിയിലെ നോയിഡയിൽ
യുവതിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Malayalam news live 'ഊരാളുങ്കൽ സൊസൈറ്റി കൊള്ള സംഘമായി മാറി, പിണറായിസത്തിന് ഫണ്ട് ചെയ്യുന്നതും ഊരാളുങ്കൽ'; അയ്യപ്പ സംഗമത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അൻവര്‍
ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിലെ ക്രമക്കേടിൽ ഊരാളുങ്കൽ സൊസൈറ്റിക്കും സര്‍ക്കാരിനുമെതിരെ ആരോപണവുമായി പിവി അൻവര്‍. ഊരാളുങ്കൽ സൊസൈറ്റി കൊള്ള സംഘമായി മാറിയെന്ന് പിവി അൻവര്‍ ആരോപിച്ചു
Malayalam news live അടിമാലി മണ്ണിടിച്ചിൽ; ദുരന്തബാധിതർക്ക് വീട്ടു വാടക നൽകാൻ തീരുമാനമായി
ഇടുക്കി അടിമാലിയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതർക്ക് വീട്ടു വാടക നൽകാൻ തീരുമാനമായി
Malayalam news live ഇടുക്കി അണക്കെട്ടിന്‍റെ ചരിത്രം വീഡിയോ ഇഫക്ടുകളോടെ ലേസർ ഷോയായി അവതരിപ്പിക്കും, പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി
ഇടുക്കി അണക്കെട്ടിന്‍റെ ചരിത്രം വീഡിയോ ഇഫക്ടുകളോടെ ലേസർ ഷോയായി അവതരിപ്പിക്കാനുള്ള പ്രാരംഭ പ്രവർത്തനം തടുങ്ങി