വീട്ടമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം; ബംഗാളി തൊഴിലാളി പിടിയില്‍

By Web DeskFirst Published Jun 3, 2016, 8:57 AM IST
Highlights

പത്തനംതിട്ട: കോന്നിയില്‍ 50 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ബംഗാള്‍ സ്വദേശി ചോട്ടു എന്ന് വിളിക്കുന്ന പ്രതിബിനെയാണ് കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തത്. നെടുമ്പാറയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കോന്നി മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ തൊഴിലാളിയാണ് പ്രതിബ്. 

മെഡിക്കല്‍ കോളേജിന് തൊട്ടടുത്ത് താമസിക്കുന്ന സ്ത്രീയെ ഇന്നലെ രാത്രി 12 മണിയോടെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീടിന് തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പിലേക്ക് സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സ്ത്രീയുടെ നിലവിളി കേട്ട മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടോര്‍ച്ച് അടിച്ചതോടെ പ്രതി ലേബര്‍ ക്യാമ്പിലേക്ക് ഓടി രക്ഷപ്പെട്ടു. 

മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ സ്ത്രീയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലേബര്‍ ക്യാമ്പിലെത്തി പ്രതിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

click me!