
പത്തനംതിട്ട: പന്തളം തുമ്പമണ്ണിൽ ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ഉയർത്താനുള്ള ശ്രമത്തിടെ വീട് തകർന്ന് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഹരിയാന സ്വദേശി സമദ് (35) ആണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശികളായ ഫൂൽ ബാബു, രാഗേഷ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുണ്ടത്തിൽ ഡോക്ടർ ടി സി ചെറിയാന്‍റെ വീടാണ് ഉയർത്താൻ ശ്രമിക്കുന്നതിനിടെ തകർന്നത്. പ്രളയത്തിൽ വെള്ളം കയറിയ വീട്ടിൽ കുറച്ച് കാലമായി ആൾ താമസമുണ്ടായിരുന്നില്ല.ഡ്രൈളിക് ജാക്കി തെന്നിപ്പോയതാണ് അപകടകാരണമെന്ന് തൊഴിലാളികൾ പറഞ്ഞു. 11 തൊഴിലാളികളാണ് വീടു ഉയർത്തുന്ന ജോലിയിലേർപ്പെട്ടിരുന്നത്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam