വ്യാപാരിയെ ആക്രമിച്ച് പണം തട്ടാനുള്ള അന്യസംസ്ഥാന തൊഴിലാളിയുടെ ശ്രമം സിസിടിവിയില്‍

Web Desk |  
Published : Jun 04, 2017, 11:57 PM ISTUpdated : Oct 05, 2018, 12:59 AM IST
വ്യാപാരിയെ ആക്രമിച്ച് പണം തട്ടാനുള്ള അന്യസംസ്ഥാന തൊഴിലാളിയുടെ ശ്രമം സിസിടിവിയില്‍

Synopsis

തിരുവല്ല: കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം പായിപ്പാട് വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമം. സെഞ്ച്വറി മൊബൈല്‍സ് ഉടമ ആഞ്ഞിലിത്താനം സ്വദേശി ബാബു വര്‍ഗ്ഗീസിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി 10 മണിയോടെ കട അടക്കുന്നതിനിടെയായിരുന്നു സംഭവം. കത്തിയുമായെത്തിയ അക്രമി ബാബുവിനെ കുത്തുകയായിരുന്നു. ബാബു ഒച്ചയിട്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളിയാണ് അക്രമിയെന്നാണ് നാട്ടുകാര്‍ നല്‍കുന്ന സൂചന. തൃക്കൊടിത്താനം പൊലീസ് അന്വേഷണം തുടങ്ങി. കഴുത്തിനും ഇടതു കൈപ്പത്തിക്കും പരുക്കേറ്റ ബാബു വര്‍ഗീസിനെ കുന്നന്താനത്തെ സ്വകാര്യ ആശുത്രിയില്‍ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എം എസ് സി - അദാനി കരാർ: ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണം; അദാനി അനുമതി നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
'​ഗുണ്ടകളായിരുന്നു എന്ന് കരുതി മാറ്റി നിർത്തരുത്, തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോര': വിവാദ യോ​ഗത്തിൽ വിശദീകരണവുമായി സംഘാടകർ