
എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരിക്കെയാണ് ഫോണ്‍കെണി കേസില്‍ ശശീന്ദ്രന്‍ രാജി വയ്ക്കുന്നത്. 2017 മാര്‍ച്ച് 26ന് രാവിലെ 11 മണിയോടെയായിരുന്നു എ കെ ശശീന്ദ്രന്റേതെന്നു കരുതുന്ന അശ്ലീല സംഭാഷണം സ്വകാര്യ ചാനൽ പുറത്തുവിട്ടത്. തുടര്‍ന്ന് താന്‍ രാജിവയ്ക്കുന്നതായി ശശീന്ദ്രന്‍ പ്രഖ്യാപിക്കുകയായിരുന്നു.
2016 മേയ് 25 – ഏലത്തൂരിൽ നിന്നും മൽസരിച്ചു വിജയിച്ച എ കെ ശശീന്ദ്രൻ പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമായി. വകുപ്പ് ഗതാഗതം.
2017 മാർച്ച് 26 – രാവിലെ 11 മണിയോടെ എ കെ ശശീന്ദ്രന്റേതെന്നു കരുതുന്ന അശ്ലീല സംഭാഷണം സ്വകാര്യ ചാനൽ പുറത്തുവിട്ടു.
ഔദ്യോഗിക പരിപാടികളെല്ലാം റദ്ദു ചെയ്ത് കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ എ കെ ശശീന്ദ്രൻ, രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ച് താൻ രാജി വെച്ചതായി വൈകുന്നേരം 3 മണിയോടെ മാധ്യമങ്ങളെ അറിയിച്ചു.
2017 മാർച്ച് 29 – റിട്ടയേർഡ് ജസ്റ്റിസ് പി എസ് ആന്റണിയെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിക്കാൻ ക്യാബിനറ്റ് തീരുമാനം.
2017 മാർച്ച് 30 – എ കെ ശശീന്ദ്രനെ കുരുക്കിയ ഫോൺവിളി ഹണി ട്രാപ്പെന്ന് സ്വകാര്യ ചാനൽ സ്ഥിരീകരിച്ചു. മന്ത്രിയുമായി സംസാരിച്ചത് വീട്ടമ്മയല്ല, മാധ്യമപ്രവർത്തകയെന്നും വെളിപ്പെടുത്തി.
ക്രൈം ബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല നല്‍കി
2017 മാർച്ച് 31 - ചാനൽ മേധാവി ഉള്‍പ്പെടെ 9 പേർക്കെതിരെ പ്രത്യേക അന്വേഷണ സംഘം രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തു.
2017 ഏപ്രിൽ 01 – കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി ശശീന്ദ്രനു പകരം ഗതാഗത മന്ത്രിയായി.
ജസ്റ്റിസ് പി.എസ്.ആൻറണി കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് തയ്യാറാക്കി സർക്കാർ വിജ്ഞാപനമിറക്കി.
5 കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയത്- സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുക. ഏതു സാഹചര്യത്തിൽ ഇത്തരമൊരു സംഭവമുണ്ടായി. ദുരുദ്ദേശപരമായി ആരെല്ലാം ഇതിനുപിന്നിൽ പ്രവർത്തിക്കുകയും ഫോണ്‍ സംഭഷണം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുകയും ചെയ്തു. സംഭവത്തിനു പിന്നിൽ ഗൂഡാലോചനയുണ്ടെങ്കിൽ സ്വീകരിക്കേണ്ട നിയമനടപടികള്‍ ശുപാർശ ചെയ്യുക. ഇതുകൂടാതെ സംഭവവുമായിബന്ധപ്പെട്ട് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുന്ന കാര്യങ്ങളും അന്വേഷിക്കണം
2017 ഏപ്രിൽ 04 - മംഗളം ടെലിവിഷൻ ചാനൽ മേധാവി അജിത്കുമാർ, ആർ ജയചന്ദ്രൻ എന്നിവരടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഫോണിൽ വിളിച്ചെന്ന് സംശയിക്കുന്ന വനിതാ മാധ്യമപ്രവർത്തക ഹാജരായില്ല.
2017 ഏപ്രിൽ 12 - ജുഡീഷ്യൽ കമ്മീഷന്‍റെ ഓഫീസ് പ്രവർത്തനം തുടങ്ങി. അന്വേഷണ കമ്മീഷനായ പി എസ് ആന്‍റണിയുടെ വീട്ടിൽ തന്നെയാണ് ഓഫീസ്
2017 ഏപ്രിൽ 25 - മംഗളം സിഇ ഓ ആര്‍ അജിത് കുമാര്‍ ,ചീഫ് റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
2017 ആഗസ്ത് 11 – മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റങ്ങളെയും ചട്ട ലംഘനങ്ങളെയും കുറിച്ച് അന്വേഷണ റിപ്പോർട്ട് പരമ്പര.
2017 നവംമ്പർ 15 –ജില്ലാ കളക്ടറുടെ റിപ്പോർട്ടും ഹൈക്കോടതി വിധിയെയും തുടർന്ന് മന്ത്രി തോമസ് ചാണ്ടിയുടെ രാജി.
2017 നവംമ്പർ 21 – ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ ചെയർമാൻ പി എസ് ആന്റണി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഫോൺകെണി കേസിൽ ഉൾപ്പെട്ട ചാനലിന്റെ ലൈസൻസ് റദ്ദാക്കണമെന്നും ചാനൽ സിഇഒയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മീഷൻ ശുപാർശ.
2017 നവംമ്പർ 23 - എ കെ ശശീന്ദ്രനെ മന്ത്രിസഭയിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എൻസിപി എൽഡിഎഫിന് കത്ത് നൽകി
2017 നവംമ്പർ 24 - എ കെ ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശനം തീരുമാനം ഇടത് മുന്നണിക്ക് വിട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം
2017 നവംമ്പർ 24 - ഫോൺ കെണിക്കേസിൽ ശശീന്ദ്രനെതിരായ കേസ് നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമ പ്രവർത്തക നൽകിയ ഹർജി ഹൈക്കോടതി ഡിസംമ്പർ 12ലേക്ക് മാറ്റിവെച്ചു. ജുഡീഷ്യൽ കമ്മീഷന്‍റെ ടേംസ് ഓഫ് റഫറൻസ് എന്തൊക്കെയാണ് എന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. കേസ് തീർപ്പാക്കുന്നതിനെതിരെ സമർപ്പിച്ച മറ്റ് മൂന്നു ഹർജികളും പരിഗണിച്ചില്ല
2017 ഡിസംമ്പർ 12 – കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തക നൽകിയ ഹർജി ഹൈക്കോടതി 2018 ജനുവരി 5 ലേക്ക് മാറ്റിവെച്ചു.
2018 ജനുവരി 05 - കേസ് നടപടികൾ അവസാനിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമ പ്രവർത്തക ഹൈക്കോടതിൽ നൽകിയ ഹർജി പിൻവലിച്ചു.
2018 ജനുവരി 17 - തിരുവനന്തപുരം സിജെഎം കോടതി എ.കെ.ശശീന്ദ്രന് ജാമ്യം അനുവദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam