ചക്കിട്ടപാറയ്‌ക്ക് പിന്നാലെ കോഴിക്കോട് പൂക്കുന്ന് മല ലക്ഷ്യമിട്ട് ഖനന മാഫിയ

By Web DeskFirst Published Aug 3, 2016, 4:38 AM IST
Highlights

ചീക്കിലോട് പൂക്കുന്ന് മലയുടെ മുകളിലെ ഇരുമ്പ് സാന്നിദ്ധ്യം ഒരു കാന്തം കൊണ്ട് പോലും പരീക്ഷിച്ചറിയാം. ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ ഇവിടെ ഇരുമ്പയിര്‍ ഖനനം നടന്നിരുന്നുവെന്നാണ് ചരിത്രം. 1971ല്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ  ഇവിടത്തെ ഇരുമ്പയിര് സാന്നിധ്യം അറിയാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഖനനം നടത്തിയിരുന്നു. ചക്കിട്ടപ്പാറക്കൊപ്പം ഈ മേഖലയും ഇരുമ്പയിര് ഖനന കമ്പനികള്‍ ശ്രദ്ധാകേന്ദ്രമാകുന്നത് ഇക്കാരണത്താലാണ്. കര്‍ണാടക ആസ്ഥാനമായ ചില കമ്പനികള്‍ ഇവിടം ലക്ഷ്യമിട്ടു കഴിഞ്ഞെന്നാണ് സൂചന .ചക്കിട്ടപ്പാറയില്‍ ഖനനത്തിന് ശ്രമിച്ച കമ്പനിയും ഈ പട്ടികയിലുണ്ടെന്നാണ് വിവരം. ഇതിന് മുന്നോടിയായി മേഖലയില്‍ കേസില്‍ പെട്ടുകിടന്നിരുന്ന സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം ഒരു കുടുംബം കോടതിയുത്തരവിലൂടെ സ്വന്തമാക്കിയിരിക്കുകയാണ്.

പ്രദേശത്ത് താമസിക്കുന്ന ആദിവാസികളുള്‍പ്പെടെയുള്ളവരുടെ സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം പോലും കോടതിയുത്തരവിലൂടെ ഈ കുടുംബം നേടിയിരിക്കുകയാണെന്ന് പരാതിയുണ്ട്. ഭൂമിയൊട്ടാകെ ഖനന കമ്പനിക്ക് കൈമാറിയേക്കുമെന്ന ആശങ്ക നിലനിക്കുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഖനനത്തിനായി വയനാട്ടില്‍ നിന്നും കൊണ്ടുവന്ന ആദിവാസികളുടെ പിന്‍മുറക്കാരാണ് പുക്കുന്ന മലയിലുള്ളത്. പുതിയ സാഹചര്യങ്ങള്‍ ഇവര്‍ക്ക് നല്‍കുന്ന ആശങ്ക ചെറുതല്ല. ഖനനത്തിന് സാധ്യതയുണ്ടെങ്കില്‍ അതിനെ കുറിച്ച് സര്‍ക്കാര്‍ തന്നെ പഠനം നടത്തി  മുന്നോട്ട് പോകണമെന്ന ആവശ്യവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

click me!