സ്‌കൂളുകളില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന; ക്ലാസ് മുറികളില്‍ കുട്ടികള്‍ക്ക് പകരം ആടുകള്‍

By Web DeskFirst Published Feb 18, 2018, 12:43 PM IST
Highlights

ഇംഫാല്‍:  വിദ്യാഭ്യാസമന്ത്രി സ്‌കൂളുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്ലാസുകളില്‍ കണ്ടത് കുട്ടികളെയല്ല, പകരം കെട്ടിയിട്ട ആടുകളെ. മണിപ്പൂരിലെ വിദ്യാഭ്യാമന്ത്രി ടി രാധേശ്യാം ആണ് ശനിയാഴ്ച സംസ്ഥാനത്തെ സ്‌കൂളുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. ഖേലഖോങിലെ സ്‌കൂളിലാണ് ഒഴിഞ്ഞു കിടന്ന രണ്ട് ക്ലാസ് റൂമുകളിലായി ആടുകളെ കെട്ടിയിട്ടതായി തനിക്ക് കാണേണ്ടിവന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സ്‌കൂളില്‍ ആവശ്യത്തിനുള്ള കുട്ടികളുണ്ടെന്ന് അധികൃതര്‍ വാദിക്കുമ്പോഴാണ് ഇത്തരത്തില്‍ ആടുകളെ കാണേണ്ടി വരുന്നതെന്നും മന്ത്രി. ഇല്ലാത്ത കുട്ടികളുടെ പേരില്‍ ഉച്ചഭക്ഷണം, പുസ്തകം, യൂണിഫോം എന്നിവ സര്‍ക്കാരില്‍നിന്ന് തട്ടുകയാണ് അധികൃതര്‍. സ്‌കൂളില്‍ കുട്ടികള്‍ എത്താത്തതും സ്‌കൂള്‍ കെട്ടിടങ്ങളും തന്നെ അത്ഭുതപ്പെടുത്തി. നിലവിലുള്ള കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ലെങ്കില്‍ പുതിയവ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. 

കൃത്യമായ കാരണം കാണിക്കാതെ അവധിയെടുത്ത അധ്യാപകരെ സസ്‌പെന്റ് ചെയ്തായും അദ്ദേഹം അറിയിച്ചു. അതേസമയം ഈ സ്‌കൂളുകളില്‍ അഞ്ച് വര്‍ഷം മുമ്പ് ധാരാളം കുട്ടികളുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. 200 കുട്ടികളുണ്ടായിരുന്ന ഖേലഖോങില സ്‌കൂളില്‍ ഇന്ന് കുട്ടികളുടെ എണ്ണം വളരെ കുറവാണ്. 32 കുട്ടികളുണ്ടായിരുന്ന മറ്റൊരു സ്‌കൂളില്‍ ഇന്ന് ഉള്ളത് 2 കുട്ടികള്‍ മാത്രമാണ്. 

 

 


 

click me!