ലിഗയുടെ മരണം; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Web Desk |  
Published : Apr 26, 2018, 01:40 PM ISTUpdated : Jun 08, 2018, 05:51 PM IST
ലിഗയുടെ മരണം; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Synopsis

ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാം. അതിനെ പർവ്വതീകരിക്കുന്നത് ശരിയല്ല. 

തിരുവനന്തപുരം: ആയൂര്‍വ്വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലിഗയുടെ മരണം സംബന്ധിച്ച് നടക്കുന്ന ദുഷ്‍പ്രചരണം ദൗർഭാഗ്യകരമാണെന്നും ഇത് ടൂറിസം മേഖലയെ ബാധിക്കുമെന്നും മന്ത്രി കടകം പള്ളി സുരേന്ദ്രൻ. സംഭവത്തില്‍ പൊലീസിന് വീഴ്ച്ച ഉണ്ടായിട്ടില്ല. ഒരു വ്യക്തിയുടെ തിരോധാനവുമായി ബന്ധപെട്ട് ഇത്രമേൽ വലിയ അന്വേഷണം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാം. അതിനെ പർവ്വതീകരിക്കുന്നത് ശരിയല്ല. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.  പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കും. ചികിത്സ തേടി എത്തിയ ലിഗയുടെ സുരക്ഷിതത്വം സംബന്ധിച്ച ഉത്തരവാദിത്തം ആശുപത്രിക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്ത്രീധന ബാക്കി ലഭിച്ചില്ല, ഏഴ് മാസം ഗ‍ർഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭ‍ർത്താവും അമ്മായിയച്ഛനും
ലക്ഷങ്ങൾ ശമ്പളം, സിവിൽ സ‍‍ർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തത് ഗൂഗിളിലെ ജോലിക്കിടെ, മിന്നുന്ന നേട്ടവുമായി പിയൂഷ്